തിരക്കഥാകൃത്ത് നിസാമിന്റെ മരണം സിനിമ ഇറങ്ങും മുന്നേ.. അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കണ്ണീര്…
സ്വന്തം സിനിമ ഒരു സര്‍ക്കാര്‍ ഉത്പന്നം തിയേറ്ററുകളില്‍ റിലീസ് ആകും മുന്നേ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു 49 വയസ്സായിരുന്നു, പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍വച്ച് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. റിലീസാവാനിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തര്‍. പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോഗം.
സക്കറിയയുടെ ഗര്‍ഭിണികള്‍, ബോംബെ മിഠായി എന്നിവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റു ചിത്രങ്ങള്‍. ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്നു. കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ ഏറിയ പങ്കും കാസര്‍കോട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. റിട്ട.സെയില്‍സ് ടാക്സ് ഡെപ്യൂട്ടി കമ്മിഷണര്‍ മീരാ സാഹിബിന്റെ മകനാണ് നിസാം. ഭാര്യ: ഷഫീന, മക്കള്‍: റസൂല്‍, അജ്മി. സംവിധായകന് ഡോക്ടര്‍ ബിജു എഫ് ബി യില്‍ കുറിച്ചത്.. അവിശ്വസനീയം … പ്രിയ നിസാം യാത്രയായി ..
വെളുപ്പാന്‍ കാലത്ത് നിശബ്ദമായി കടന്നു വന്ന ഹാര്‍ട്ട് അറ്റാക്ക്.. രണ്ടു ദിവസം മുന്‍പാണ് അവസാനമായി വിളിച്ചത്. നിസാം എഴുതിയ പുതിയ സിനിമ ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം സെന്‍സറിങ് കഴിഞ്ഞപ്പോള്‍ ഭാരതം എന്ന പേര് വെട്ടി മാറ്റിയ കാര്യം പറയാന്‍. അടുത്ത ദിവസങ്ങളില്‍ അടൂരില്‍ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്. എത്രയോ വര്‍ഷങ്ങളുടെ സൗഹൃദം ആണ്. എന്നിങ്ങനെ വലിയൊരു കുറിപ്പുതന്നെയാണ് ആദരാഞ്ജലികളോടെ FC