രജനികാന്തിനെ അംബാനി മകന്റെ കല്യാണത്തിന് കൊണ്ടുപോയത് ഇത്ര ആര്ഭാടത്തില്.. ഭാര്യക്കും മകള്‍ക്കുമൊപ്പം…
വെറുതെ കല്യാണം വിളിച്ചതാണ് ഒപ്പം ഒരു വിമാനം കൂടി അയച്ചുകൊടുത്തു മകനെയും ഭാര്യയെയും അനുഗ്രഹിച്ചു പോകാന്‍, മുകേഷ്നിത അംബാനി ദമ്പതിമാരുടെ മകന് അനന്ത് അംബാനിയുടെയും വധു രാധിക മര്‍ച്ചന്റിന്റെയും പ്രി വെഡിങ് ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പങ്കുവച്ച് രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ. മുകേഷ് അംബാനി പ്രത്യേകമായി അയച്ച െ്രെപവറ്റ് ജെറ്റിലാണ് രജനികാന്തും കുടുംബവും വിവാഹചടങ്ങുകള്‍ക്ക് എത്തിയത്. അംബാനി ഒരുക്കിയ ആഡംബര വസതിയില്‍ അച്ഛനോടും അമ്മയോടുമൊപ്പം വാരാന്ത്യം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഐശ്വര്യ രജനീകാന്ത് കുറിച്ചു. െ്രെപവറ്റ് ജെറ്റില്‍ രജനികാന്തും ഭാര്യ ലതയും ഐശ്വര്യയും സഞ്ചരിക്കുന്നതിന്റെയും ആഡംബര വസതിയില്‍ വാരാന്ത്യം ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഐശ്വര്യ എക്സില്‍ പങ്കുവച്ചിട്ടുണ്ട്.
‘ഏറ്റവും പ്രിയപ്പെട്ട ആതിഥേയരായ നിത അംബാനിക്കും മുകേഷ് അംബാനിക്കും നന്ദി. പ്രിയപ്പെട്ട അനന്തന്റെയും രാധികയുടെയും മാസ്മരികമായ വിവാഹചടങ്ങുകള്‍ക്ക് മുമ്പുള്ള അവിസ്മരണീയമായ വാരാന്ത്യം അപ്പയ്ക്കും അമ്മയ്ക്കും ഒപ്പം അംബാനി കുടുംബം ഒരുക്കിയ മനോഹരമായ വസതിയില്‍ ചെലവഴിക്കാന്‍ കഴിഞ്ഞു.” ഐശ്വര്യ രജനീകാന്ത് കുറിച്ചു.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അനന്ത് രാധിക മെര്‍ച്ചന്റ് പ്രി വെഡ്ഡിങ് ആഘോഷങ്ങളില്‍ തമിഴകത്തു നിന്ന് പങ്കെടുത്ത രജനികാന്ത് കുടുംബത്തിനൊപ്പം അമിതാഭ് ബച്ചനും ഐശ്വര്യ റായ് അടങ്ങുന്ന കുടുംബാംഗങ്ങളും, ഷാറുഖ് ഖാന്, സല്മാന് ഖാന്, ആമിര്‍ ഖാന്, സെയ്ഫ് അലി ഖാന്, കരീന കപൂര്‍ ഖാന്, മാധുരി ദീക്ഷിത്, വരുണ്‍ ധവാന് , അനില്‍ കപൂര്‍, സാറാ അലി ഖാന്, ഇബ്രാഹിം അലി ഖാന്, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുത്തു. തെലുങ്കില്‍ നിന്നും രാം ചരണും വിവാഹത്തില്‍ പങ്കെടുത്തു. FC