സര്‍ഗം ഇറങ്ങിയിട്ട് 33 വര്‍ഷം ആ കുളക്കടവില്‍.. പടിക്കെട്ടില്‍ വീണ്ടും കുട്ടന് തമ്പുരാനായി മനോജ് കെ ജയന്…
കോഴിക്കോട് വീണ്ടുമെത്തിയപ്പോള്‍ തനിക്കു ദേശീയ അവാര്‍ഡ് നേടിത്തന്ന കുളക്കരയിലേക്കാണ് ആദ്യം പോയത്, 33 വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ഗത്തിലെ കുട്ടന് തമ്പുരാന് വീണ്ടും കൊയിലാണ്ടിയിലെ മുചുകുന്നിലെത്തി. സര്‍ഗം സിനിമയില്‍ കുട്ടന് തമ്പുരാനായി വേഷമിട്ട മലയാളികളുടെ പ്രിയപ്പെട്ട താരം മനോജ് കെ ജയനാണ് കോഴിക്കോട് കൊയിലാണ്ടിയിലെ മുചുകുന്നിലെത്തിയത്. കോട്ടകോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമര്‍പ്പണത്തിനായിരുന്നു താരം എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ എത്തിയപ്പോള്‍ വലിയ നൊസ്റ്റാള്‍ജിക് അനുഭവമായെന്ന് മനോജ് കെ ജയന് ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും പങ്കുവെച്ച താരം നാട്ടുകാര്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി.കൊയിലാണ്ടിയിലെ മുചുകുന്ന് കാരുടെ സ്നേഹം കണ്ടോ
ഇന്നലെ, കോട്ടകോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമര്‍പ്പണത്തിന് ഞാന്‍ എത്തിയപ്പോള്‍,’സര്‍ഗത്തിലെ’ കുട്ടന് തമ്പുരാന് ജീവന് നല്കിയ, ഒരുപാട് സീനുകള്‍ ചിത്രീകരിച്ച പരിസരവും,അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി, 33 വര്‍ഷങ്ങള്‍ക്ക് ശേഷം.വിലമതിക്കാനാവാത്ത നൊസ്റ്റാള്‍ജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത്. എന്റെ ഗുരുനാഥന് ഹരിഹരന് സാറിനെയും സര്‍ഗത്തിന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഹൃദയം കൊണ്ട് നമിച്ചു. എന്നാണ് കുറിച്ചത് FC