രതി ചിത്ര നടി സോഫിയ മരിച്ച നിലയില്‍ 26 വയസ്സായിരുന്നു, പ്രായഭേദമന്യേ എല്ലാവരുടെയും ഉറക്കം കെടുത്തിയ താരസുന്ദരി…
ചെറിയ വയസ്സിനുള്ളില്‍ കോടാനുകോടി ആരാധകര്‍, തുണിയില്ലാതെ ഒരൊറ്റതവണ ക്യാമറക്ക് മുന്നില്‍ ഇണചേര്‍ന്ന് കിടന്നാല്‍ പ്രതിഫലം എട്ടരക്കോടി.. എന്നിട്ടോ ചെറിയ വയസ്സില്‍ കാത്തിരുന്നത് മരണം.. രതിചിത്ര നടി സോഫിയാ ലിയോണ്‍ അന്തരിച്ചു 26 വയസ്സായിരുന്നു.
അപ്പാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സോഫിയയുടെ കുടുംബത്തിന് അവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സോഫിയയെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടിയുടെ മരണം കുടുംബം സ്ഥിരീകരിച്ചു. സംഭവം പോലീസ് അന്വേഷിക്കുകയാണ്. അവസാനമായി സോഫിയയോട് സംസാരിച്ചത്. ”അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാര്‍ത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേര്‍പാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകര്‍ത്തു” സോഫിയുടെ രണ്ടാനച്ഛന് മൈക്ക് റൊമേറോ അറിയിച്ചു.
നടിയുടെ സംസ്കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി ‘ഗോഫണ്ട്മീ’ എന്ന വെബ്സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. 1997 ജൂണ്‍ പത്തിന് മയാമിയിലായിരുന്നു സോഫിയാ ലിയോണിന്റെ ജനനം. 18ാം വയസ്സിലാണ് സോഫിയ രതിചിത്ര മേഖലയിലേക്ക് കടന്നുവന്നത്. ഒരു മില്ല്യണ്‍ ഡോളര്‍ 8.24 കോടി രൂപയായിരുന്നു താരസുന്ദരിക്ക് കിട്ടിയ പ്രതിഫലം. അതേസമയം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ മേഖലയിലെ നടികള്‍ മരിക്കുന്നതു സംബന്ധിച്ച് വലിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. മൂന്നു മാസത്തിനിടെ നാലാമത്തെ രതിചിത്ര നടിയാണ് മരണത്തിനു കീഴടങ്ങുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ നടിയ ജെസ്സി ജെയ്നിനെ കാമുകന് ബ്രെറ്റ് ഹസെന്‍മുള്ളറിനൊപ്പം ഒക്ലഹോമയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെറു നടി തൈന ഫീല്‍ഡ്സും ജനുവരിയില്‍ അന്തരിച്ചു. കഴിഞ്ഞ മാസമാണ് നടി കാഗ്നി ലിന് കാര്‍ട്ടര്‍ മരണമടഞ്ഞത്. ആദരാഞ്ജലികളോടെ FC