യേശുദാസിന്റെ അമേരിക്കയിലെ വീട്ടില്‍ മോഹന്‍ലാല്‍.. രണ്ട് രാജാക്കന്മാരുടെ സംഗമം.. തമ്മില്‍ കണ്ടത് കാലങ്ങള്‍ക്ക് ശേഷം…
യേശുദാസ് പാടിയതൊക്കെ അഭിനയിച്ചു ഫലിപ്പിച്ച മോഹന്‍ലാല്‍ ആ ഗായകനുമുന്നില്.. മലയാളികള്‍ നെഞ്ചോടുചേര്‍ത്ത പ്രതിഭകളാണ് യേശുദാസും മോഹന്‍ലാലും. എത്രയോ സിനിമകള്‍ക്കായി ഇരുവരും ഒരുമിക്കുകയും മികച്ച ഗാനങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഇവര്‍ രണ്ടുപേരും തമ്മില്കാണുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയാണ്. മലയാള സിനിമയില്‍ നിലവില്‍ അത്ര സജീവമല്ലാത്ത യേശുദാസ് കുടുംബത്തിനൊപ്പം അമേരിക്കയിലാണുള്ളത്. അമേരിക്കയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മോഹന്‍ലാല്‍ എത്തുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു മോഹന്‍ലാലിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഗാനഗന്ധര്‍വന്റെ വസതിയില്‍… പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടില്‍ ചെന്ന് കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചത്. FC