വിജയ് അഭിനയം നിര്‍ത്തുന്നു.. കരച്ചിലടക്കാന്‍ കഴിയാതെ കുഞ്ഞ് ആരാധിക.കണ്ണീരുംനെഞ്ചത്തടിയും..
അഭിനയത്തില്‍ നിന്ന് മാറി പാര്‍ട്ടിയുണ്ടാക്കി നാടുനന്നാക്കാന്‍ ഒരുങ്ങിയ വിജയിന്റെ തീരുമാനത്തില്‍ ആരാധകര്‍ പൂര്‍ണ തൃപ്തരല്ല.. പാര്‍ട്ടി പ്രഖ്യാപനം ഭൂരിഭാഗം ആരാധകര്‍ക്ക് ഇടയിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. കേരളത്തില്‍ അടക്കം പ്രായഭേദമന്യേ വിജയിയെ ആരാധിക്കുന്ന നിരവധി പേര് എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. നിലവില്‍ വിജയ് എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗ് ആണ്. നിരവധി പ്രതികരണങ്ങളും കുറിപ്പുകളും നിറയുന്നുമുണ്ട്.
ഇക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുമുള്ള ഒരു വീഡിയോ ട്വിറ്ററില്‍ ശ്രദ്ധനേടുകയാണ്. ഒരു കൊച്ചു മിടുക്കിയുടേതാണ് വീഡിയോ. വീട്ടില്‍ കസേരയില്‍ ഇരിക്കുന്ന കുഞ്ഞിനോട് ‘അറിഞ്ഞോ വിജയ് മാമന് അഭിനയം നിര്‍ത്തി. രണ്ട് സിനിമകളിലെ ഇനി അഭിനയിക്കൂ. രാഷ്ട്രീയത്തില്‍ പോകുവാ’, എന്ന് അച്ഛന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇത് കേട്ടതും കുഞ്ഞിന് വിഷമമാകുകയും പൊട്ടിക്കരയുകയും ചെയ്യുന്നുണ്ട്. ഞാനല്ല അത് വിജയ് മാമന് പറഞ്ഞതാണെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് പൊട്ടിക്കരയുകയാണ് ചെയ്യുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തു കൊണ്ട് വിജയ് രംഗത്ത് എത്തിയത്. . ‘തമിഴക വെട്രി കഴകം’ എന്നാണ് പാര്‍ട്ടിപ്പേര്. തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്നും സിനിമ ഉപേക്ഷിച്ച് മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും പ്രസ്താവനയില്‍ വിജയ് പറഞ്ഞിരുന്നു. എന്നാല്‍ കാരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും വിജയ് അറിയിച്ചു. അങ്ങനെയാണെങ്കില്‍ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട് ദളപതി 69 ആയിരിക്കും വിജയിയുടെ അവസാന ചിത്രം FC