വിവാഹം കഴിഞ്ഞു.. പ്രസവം കഴിഞ്ഞു.. തന്റെ ആ പഴയ സൗന്ദര്യം തിരിച്ചു പിടിച്ച് നടി മൃദുല.. സാരിയിലാണ്…

സിനിമയില്‍ തുടങ്ങി, സീരിയലുകളിലൂടെ ആരാധകരുടെ പ്രീതിനേടി, കരിയറിലെ മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് മൃദുല വിവാഹിതയാകുന്നത്. സീരിയല്‍ നടന് യുവ കൃഷ്ണയാണ് ഭര്‍ത്താവ് ഏകമകള്‍ ധ്വനി കൃഷ്ണ യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം താരദമ്പതികള്‍ പങ്കുവെക്കാറുണ്ട്. യുവയുമായുള്ള വിവാഹശേഷമാണ് മൃദുല യൂട്യൂബിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വളരെയധികം സജീവമാകുന്നത്. വിവാഹം, മകളുടെ വരവ് തുടങ്ങി എല്ലാ സന്തോഷ നിമിഷങ്ങളും മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു. വിവാഹവും പ്രസവവും അതിന്റെ പരിരക്ഷയും കഴിഞ്ഞപ്പോള്‍ നഷ്ടപെട്ട ശരീര സൗന്ദര്യം തിരികെപിടിച്ച് സാരിയൊക്കെയുടുത്ത് ക്യൂട്ട് ആയി എത്തിയിരിക്കുകയാണ് മൃദുല.
നടന് ജിപിയുടെയും ഗോപികയുടെയും വിവാഹ വേദിയിലെത്തിയതാണ് താരം. ഹെവി ഡിസൈനര്‍ ബ്ലൗസിനൊപ്പം സിമ്പിള്‍ സാരിയാണ് മൃദുല അണിഞ്ഞിരിക്കുന്നത്. വിവിധ ലുക്കിലുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. യുവയ്ക്കൊപ്പമുള്ള അടിപൊളി ചിത്രങ്ങളും മൃദുല പങ്കുവെച്ചിരുന്നു. മകള്‍ ധ്വനിയും സ്റ്റൈലായാണ് വിവാഹത്തിന് എത്തിയത്. താര കുടുബത്തിന്റെ ചിത്രം വൈറലായി മാറിയിരുന്നു. പിന്നാലെയാണ് ചിത്രങ്ങളുമായി മൃദുല സോഷ്യല്‍ മീഡിയയില്‍ എത്തിയത്. FC