ഒരു ചുംബനത്തില്‍ മലയാളത്തിന്റെ രണ്ട് ലേഡി സൂപ്പര്‍ സ്റ്റാറുകള്‍.. നയന്‍ താരയും മഞ്ജുവാര്യരും ഇനി ഒന്ന് …
ഇതുവരെ ഒന്നിച്ചഭിനയിച്ചിട്ടില്ല.. ഒന്നിച്ചു നില്ക്കുന്ന ഫോട്ടോകളും വന്നിട്ടില്ല എന്നാലിതാ അടിപൊളി ഫോട്ടോ പങ്കുവെച്ച് ഇരു താരങ്ങളും, വനിത ദിനത്തില്‍ മഞ്ജു വാരിയര്‍ പങ്കുവച്ചൊരു ചിത്രമാണ് മലയാളി തമിഴ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്താരയ്ക്കൊപ്പമുള്ള ചിത്രവുമായാണ് മഞ്ജു എത്തിയത്.
നമ്മുടെയെല്ലാം ഉള്ളില്‍ അത്്ഭുതകരമായ ഒരു സ്ത്രീ ഉണ്ട്. എന്റെ അരികിലും അങ്ങനെ ഒരാളുണ്ട് ഒരുപാട് സ്നേഹം എന്റെ സൂപ്പര്‍സ്റ്റാറിന്. ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്. വുമന്‍സ് ഡേ, സൂപ്പര്‍സ്റ്റാര്‍ എന്നീ ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്. തമിഴ് ഫൊട്ടൊഗ്രാഫറായ പാര്‍വതി ശ്രീധരനാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
പാര്‍വതി തിരുവോത്ത്, പേളി മാണി, റിമ കല്ലിങ്കല്‍, സാനിയ ഇയ്യപ്പന്‍, കനിഹ തുടങ്ങി നിരവധിപ്പേരാണ് ചിത്രങ്ങളില്‍ കമന്റുമായി എത്തിയത്. ഇവര്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്നും ഈ സൗഹൃദം എന്നും നില നില്‍ക്കട്ടെയെന്നുമാണ് ആരാധകരുടെ കമന്റുകള്‍. ആരാധകരുടെ പ്രിയങ്കരികളായ താരസുന്ദരിമാരുടെ ഫോട്ടോ പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ലക്ഷങ്ങളാണ് കണ്ടത് .FC