പ്രേമലു കണ്ട രാജ മൗലിക്കിഷ്ടമായത് സച്ചിനെയും റീനുവിനെയുമല്ല വില്ലനായ ആദിയെ.. തെലുങ്കിലേക്ക് മൊഴിമാറി…
അതെ ആദി ഒന്നല്ല ഒരുപാടുണ്ട് എല്ലായിടത്തുമുണ്ട് അതുകൊണ്ടാണ് രാജ മൗലിക്കും പ്രേമലുവിലെ ആദിയെ പെട്ടന്നിഷ്ടമായത്, ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’വിനെ പ്രശംസിച്ച് സംവിധായകന് എസ്.എസ്. രാജമൗലി. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നെന്നും യൂത്തിന്റെ ഭാഷ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്നും രാജമൗലി എക്സിലൂടെ കുറിച്ചു.
‘പ്രേമലു’ തെലുങ്കില്‍ കൊണ്ടുവന്നതില്‍ മകന് കാര്‍ത്തികേയയെ അഭിനന്ദിച്ച രാജമൗലി തന്റെ ഇഷ്ട കഥാപാത്രം ആദിയാണെന്നും എക്സിലൂടെ കുറിച്ചു. ”കാര്‍ത്തികേയ തെലുങ്കില്‍ പ്രേമലു കൊണ്ടുവന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നു. മീം/യൂത്ത് ഭാഷ തികച്ചും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ട്രെയിലര്‍ കണ്ടപ്പോഴെ റീനു എന്ന പെണ്‍കുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. സച്ചിന് എനിക്കു പ്രിയങ്കരനാണ്. പക്ഷേ എന്റെ ഫേവറേറ്റ് ആദിയാണ്..
ജെ കെ..ജസ്റ്റ് കിഡ്ഡിങ്.”രാജമൗലിയുടെ വാക്കുകള്‍. രാജമൗലിയുടെ മകന് കാര്‍ത്തികേയയാണ് പ്രേമലു തെലുങ്ക് പതിപ്പ് വിതരണത്തിനെടുത്തിരിക്കുന്നത്. മാര്‍ച്ച് എട്ടിനായിരുന്നു തെലുങ്ക് പതിപ്പിന്റെ റിലീസ്. മികച്ച പ്രതികരണമാണ് പ്രേമലുവിന് തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. FC