നമിത പ്രമോദിനെ കെട്ടിപിടിച്ച് കാവ്യാമാധവന് പിന്നിലെ രഹസ്യമിതാണ്
മലയാളത്തിലെ തലയെടുപ്പുള്ള താരങ്ങള്‍ തന്നെയാണ് നമിതയും കാവ്യം .എന്തായാലും മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇവരുടെ കുടുംബ ബന്ധം. ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും മാത്രമല്ല ഇവര്‍ ഒത്തുകൂടാറുളളത് അല്ലാതെ തന്നെ കട്ട ഫ്രണ്ട്സ് ആണ് മീനാക്ഷിയും നമിതയും. കാവ്യ വിവാഹം കഴിഞ്ഞ് ദിലീപിന്റെ വീട്ടില്‍ എത്തും മുമ്പ് തന്നെ നമിതയും ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയും തമ്മില്‍ സൗഹൃദത്തിലാണ്. ദിലീപിന്റെ പല ഹിറ്റ് ചിത്രങ്ങളിലും നായികയായ നമിത ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാവ്യ നമിതയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ഫോട്ടോ അതോടൊപ്പം കാവ്യ പറഞ്ഞുകൊടുത്ത ഒരു ട്രിക്കും കുറിച്ചിട്ടുണ്ട്.
എല്ലാവരെയും പോലെ യാത്രകള്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ സെലിബ്രറ്റികള്‍ പുറത്തുപോകുമ്പോള്‍ പ്രൈവസി കുറവായിരിക്കുമെന്നും ആരും തിരിച്ചറിയാതെ ഇരിക്കുവാന് ആളുകള്‍ കൂടുന്ന ലുലു മാള്‍ പോലുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍ പര്‍ദ ധരിച്ച് പോയാല്‍ എളുപ്പത്തില്‍ തിരിച്ചറിയില്ല എന്ന വിദ്യ തനിക്ക് പറഞ്ഞുതന്നത് കാവ്യാമാധവന് ആണെന്നും കൂടിയാണെന്നാണ് നമിത പറഞ്ഞത് .അതിനുശേഷം നിരവധി തവണ പര്‍ദ ധരിക്കും എന്നാല്‍ ഭക്ഷണം കഴിക്കാന്‍ ഈ വസ്ത്രത്തില്‍ വലിയ ബുദ്ധിമുട്ടാണെന്നുകൂടി നമിത കൂട്ടിച്ചേര്‍ക്കുന്നു.