പണം ഇഷ്ടം പോലെയുണ്ട് പക്ഷെ വീട് വാടകക്ക് കിട്ടുന്നില്ല നടി ഉര്‍ഫിക്ക്.. കാരണം വസ്ത്രം ധരിക്കാത്തത്….
മുംബൈ നഗരത്തില്‍ വാടകയ്ക്കൊരു ഫ്ളാറ്റ് കിട്ടുക അല്പം കഷ്ടപ്പാടാണെന്ന് ആരും സമ്മതിക്കും. ഭീമമായ വാടക തന്നെയാണ് കാരണം. എന്നാല്‍ ഇഷ്ടം പോലെ പണമുള്ള ഉര്‍ഫിക്ക് പക്ഷേ മുംബൈയില്‍ വീട് കിട്ടാതിരിക്കാന്‍ വ്യത്യസ്തമായ കാരണമാണ് പറയാനുള്ളത്. തന്റെ വസ്ത്രധാരണ രീതി ഇഷ്ടപ്പെടാത്തത് കൊണ്ട് മുസ്്ലിംങ്ങളും താന്‍ മുസ്ലിംമായത് കൊണ്ട് ഹിന്ദുക്കളും വീട് വാടകയ്ക്ക് തരാന്‍ വിസമ്മതിക്കുന്നു വെന്നാണ് ഉര്‍ഫിയുടെ ട്വീറ്റ്. മറ്റ് ചിലര്‍ക്ക് തന്റെ രാഷ്ട്രീയ നിലപാടുകളാണ് പ്രശ്നമെന്നും മുംബൈയില്‍ ഒരു താമസസ്ഥലം കണ്ടെത്തുന്നത് കുറച്ച് കടുപ്പമാണെന്നും ഉര്‍ഫി കുറിക്കുന്നു. ഉര്‍ഫിയുടെ സങ്കടം കണ്ട് മുംബൈ വിട്ട് പോരാമെങ്കില്‍ താമസം ശരിയാക്കി തരാമെന്ന് ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്.
ഉര്‍ഫിക്ക് നേരിട്ടത് കടുത്ത വിവേചനമാണെന്നും ഭരണഘടനാ വിരുദ്ധമാണിതെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. അതിനിടെ പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന ബിജെപി നേതാവ് ചിത്രാ കിഷോറിന്റെ പരാതിയില്‍ മുംബൈ പൊലീസ് ഉര്‍ഫിയോട് ചോദ്യം ചെയ്യലിന് അംബോലി സ്റ്റേഷനിലെത്താന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് താരമായ ഉര്‍ഫി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറെന്ന നിലയിലും ടെലിവിഷന്‍ താരമെന്ന നിലയിലും പ്രശസ്തയാണ്. FC