നടി നയന്‍താരയും വിഘ്നേഷും തമ്മിലെന്താണ് പ്രശ്നം പ്രണയ മധുരം കുറഞ്ഞോ.. മറുപടിയിതാ അവരുതന്നെ…
അസൂയപ്പെടുത്തുന്ന പ്രണയം, പ്രണയത്തില്‍ കൂടുതലും ക്ഷേത്രയാത്രകള്‍ ശേഷം വിവാഹം വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ എല്ലാം ഭംഗിയായി പോകുന്നതിനിടയിലിതാ ചില ഊഹാപോഹങ്ങള്‍.. ഭര്‍ത്താവും നയന്‍താരയും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് വിഘ്നേഷിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വന്നിരിക്കുന്നത്. അതേ സമയം നയന്‍താര വിഘ്നേഷിനെ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരാന് ആരംഭിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നയന്‍താര വിഘ്നേഷിനെ ‘അണ്‍ഫോളോ’ ചെയ്തത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഭര്‍ത്താവ് വിഘ്നേഷ് ശിവനെ ഇന്‍സ്റ്റാഗ്രാമില്‍ ‘അണ്‍ഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് വൈറലായത്. ഇതിനൊപ്പം തന്നെ നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ വ്യക്തമല്ലാത്ത സന്ദേശവും പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയര്‍ന്നിരുന്നു. ഇതിനാണ് മണിക്കൂറുകള്‍ മാത്രം ആയുസുണ്ടായത്.
2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്നേഷും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഷാരൂഖ് ഖാന് ബോളിവുഡ് കോളിവുഡ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നയന്‍സിനും വിഘ്നേഷിനും ഉലകം, ഉയിര് എന്നിങ്ങനെ ഇരട്ട മക്കളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികള്‍ ജനിച്ചത്. FC