ചിരിമരുന്ന് ഇല്ലാതായിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു നടി സുബി സുരേഷ് കൂടെയുണ്ടെന്ന് തോന്നല്‍…
വളരെ കഷ്ടപ്പെട്ടാണ് സുബിയൊരു നടിയായത്.. തനതായ ഹാസ്യ ശൈലി കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിന് കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും തിളങ്ങി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു.
ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. പിന്നാലെ കൊച്ചിന് കലാഭവനില്‍ ചേര്‍ന്നു. ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാജസേനന് സംവിധാനം ചെയ്ത ‘കനകസിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. ‘പഞ്ചവര്‍ണ്ണതത്ത’, ‘ഡ്രാമ’, ‘101 വെഡ്ഡിങ്’, ‘ഗൃഹനാഥന്’, ‘കില്ലാഡി രാമന്’, ‘ലക്കി ജോക്കേഴ്സ്’, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘തസ്കര ലഹള’, ‘ഹാപ്പി ഹസ്ബന്‍ഡ്സ്’, ‘ഡിറ്റക്ടീവ്’, ‘ഡോള്‍സ്’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ടെലിവിഷനില്‍ സുബി അവതരിപ്പിച്ചിരുന്ന പരിപാടികള്‍ക്ക് ജനപ്രീതി ഏറെയായിരുന്നു.. കരള്‍ രോഗത്തെ തുടര്‍ന്ന് 2023 ഫെബ്രുവരി 22 നാണ്
സുബി ആരാധകരെ വേദനിപ്പിച്ചു കൊണ്ട് കടന്നു പോയത് .FC