കൂടെ നില്‍ക്കുന്നത് നടിയല്ല നസ്രിയയുടെ അമ്മയാണ്… പിറന്നാളിന് രണ്ടാളും കൂടിച്ചേര്‍ന്നപ്പോ…..
അമ്മയാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല ആരെയും പറഞ്ഞിട്ട് കാര്യമില്ല കാരണം നസ്രിയയേക്കാള്‍ ചെറുപ്പം അമ്മക്കാണെന്നതാണ് കണ്ടുപിടുത്തം അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ആരാധകരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേരാണ് നസ്രിയയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. ഉമ്മയെ കണ്ടാല്‍ നസ്രിയയുടെ സഹോദരിയാണെന്നേ തോന്നു എന്നാണ് ദുല്‍ഖര്‍ സല്മാന് കമന്റ് ചെയ്തത്. ”ഹാപ്പി ബര്‍ത് ഡേ പിങ്കി ഉമ്മ, എന്ത് മാന്ത്രികതയാണിത്, നിങ്ങള്‍ സഹോദരിമാരെ പോലെ തോന്നുന്നു.”-ദുല്‍ഖര്‍ സല്മാന് കുറിച്ചു.
ഉമ്മയും മകളും ഒരുപോലെ ക്യൂട്ടാണെന്നുള്ള കമന്റുകളുമുണ്ട്. ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, പേളി മാണി, മീര നന്ദന് തുടങ്ങിയവരും ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തി. അഞ്ച് ലക്ഷം പേരാണ് ചിത്രം ലൈക് ചെയ്തിരിക്കുന്നത്. പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര് ഡെയ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ കൂടെയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഫഹദിന്റെ നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. FC