‘ഞാനതു ചെയ്തു’… പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മകള്‍ പ്രാര്‍ത്ഥന ചെയ്തതു കണ്ടോ….

എന്നാലും നിനക്കെന്തു പറ്റി മോളെ എന്നാണ് പലരും ചോദിക്കുന്നത്, ഇതാണിപ്പോഴത്തെ ഫാഷന്‍ എന്നു മനസ്സിലാക്കി കൊടുക്കാന്‍ കൂടിയാണ് പൂര്‍ണിമ-ഇന്ദ്രജിത് ദമ്പതികളുടെ മകളുമായ പ്രാര്‍ത്ഥന മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. മുടി വെട്ടി പുതിയ ബോയ് ലുക്കിലുള്ള ചിത്രങ്ങള്‍ പ്രാര്‍ത്ഥന തന്നെയാണു സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘ഞാനതു ചെയ്തു’ എന്ന അടിക്കുറിപ്പോടെയാണു പോസ്റ്റ്.
ചിത്രങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. എന്തിനിതു ചെയ്തു എന്ന് കമന്റിന് താഴെ കമന്റ് ഇടുന്നവരും കുറവല്ല ഇങ്ങനെയും അനുകൂലിച്ചും നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്. ‘നീ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. എനിക്കിത് ഒരുപാടിഷ്ടമായി’ എന്നാണ് മകളുടെ ചിത്രം കണ്ട് പൂര്‍ണിമ കുറിച്ചത്. നേരത്തേ മുടി കളര്‍ ചെയ്തപ്പോഴും പ്രാര്‍ത്ഥനയുടെ ലുക്ക് ചര്‍ച്ചയായിരുന്നു. പാട്ടും ഡാന്‍സുമായി സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണു പ്രാര്‍ത്ഥന.
2018ല്‍ പുറത്തിറങ്ങിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ…’ എന്ന പാട്ടിലൂടെയാണ് പ്രാര്‍ത്ഥന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും ഗാനങ്ങള്‍ ആലപിച്ചു. ഇപ്പോള്‍ ഉപരിപഠനത്തിനായി ലണ്ടനിലാണ് പ്രാര്‍ത്ഥന. FC