കോമഡി താരം നെല്സന് കനത്ത നഷ്ടം.അമ്മയുടെ മരണം.
ഏത് അഭിമുഖത്തിലും തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഒന്നേ പറയാനുണ്ടാവാറുള്ളൂ നെല്സന് എന്ന നടന്.തന്റെ പ്രിയ മാതാവ് ത്രേസ്യ ജോസഫിനെ കുറിച്ച്.അതെ അവരുടെ കാലഘട്ടത്തിലെ ജീവിതത്തെ കുറിച്ച് അനുസ്മരിക്കാതിരിക്കാന്‍ കഴിയില്ല-
വൈ.ജോസഫിന്റെ ഭാര്യയായ ത്രേസ്യാമ്മക്ക് അഞ്ച്
ആണ്മക്കളായിരുന്നു.അവര്‍ കരുത്തരായതോടെയാണ് ത്രേസ്യാമ്മക്കും ജീവിതത്തില്‍ സന്തോഷം നിറഞ്ഞത്.
നെല്സന് മിമിക്രിയിലൂടെ എത്തി മിനി സ്ക്രീന്‍ കീഴടക്കി അവിടുന്ന് സിനിമയിലും.അമ്മക്ക് അത് ഏറെ സന്തോഷം പകര്‍ന്ന വളര്‍ച്ചയായിരുന്നു.ഏറ്റവും വലിയ ദു:ഖമുണ്ടായത് നെല്‍സന്റെ സഹോദരനും അദ്ധ്യാപകനുമായ അലക്സാണ്ടറുടെ മരണമായിരുന്നു.നെല്‍സനും അലക്സാണ്ടറും കൂടാതെ ആഞ്ചലോസ്,ഹെര്‍ബര്‍ട്ട്,സാംസണ് എന്നിവരാണ് ത്രേസ്യാമ്മ-ജോസഫ് ദമ്പതികളുടെ മക്കള്‍.
ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് എയ്ഞ്ചല്‍ വിലാസത്തില്‍ വൈ.ജോസഫിനെയായിരുന്നു അതായത്
അപ്പച്ഛനെയായിരുന്നു നെല്സന് ആദ്യം നഷ്ടപ്പെട്ടത്.
ഇപ്പോള്‍ തന്നെ കരുതലോടെ കരുത്തോടെ വളര്‍ത്തിയ അമ്മ ത്രേസ്യജോസഫിനെയും നെല്സന് നഷ്ടപ്പെട്ടിരിക്കുന്നു.
ഇനി ജന്മം തന്നവരുടെ ഓര്മ്മകല് മാത്രം.82 വയസ്സായിരുന്നു അമ്മച്ചിക്ക്.ആദരാഞ്ജലികളോടെ-
ഫിലീം കോര്‍ട്ട്.