സണ്ണിവെയിന്റെ ഭാര്യ രഞ്ജിനി കുഞ്ചു പറയുന്നു എനിക്കദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടേണ്ട.. അതിനുള്ള വഴി എനിക്കറിയാം
ഒരുമിച്ചൊരുവേദിയിലും കാണാത്ത സണ്ണിവെയിനിന്റെ ഭാര്യ അവരുടെ കാര്യങ്ങള്‍ പറയുന്നു.. സണ്ണി വെയ്നിന്റെ ഭാര്യയെന്നതിനപ്പുറം തന്നെ ഒരു ഡാന്‍സര്‍ എന്ന നിലയില്‍ തിരിച്ചറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്ന് രഞ്ജിനി പറഞ്ഞത് താരങ്ങളുടെ ഭാര്യമാരെയും ഭര്‍ത്താക്കന്മാരെയുമൊക്കെ പങ്കാളികള്‍ക്കൊപ്പം വേദികളില്‍ കാണാറുണ്ടെങ്കിലും രഞ്ജിനിയും സണ്ണി വെയ്നും മിക്കപ്പോഴും ഒറ്റയ്ക്കാണ് വരാറുള്ളതെന്നും സാമൂഹ്യ മാധ്യമങ്ങളിലും പെര്‍ഫോമന്‍സിന്റെ വീഡിയോയിലൂടെയാണ് കാണാറുള്ളതെന്നും പറഞ്ഞപ്പോള്‍ ഒരു പ്രധാന ഘടകം തിരക്കാണെന്ന് പറഞ്ഞ രഞ്ജിനി കുഞ്ചു ഐഡന്റിറ്റിയുടെ പ്രാധാന്യവും ഒപ്പം തന്റെ നിലപാട് വിശദമാക്കുകയും ചെയ്തു.
ഞങ്ങള്‍ രണ്ടാളും ഓടി നടന്ന് ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. നേരത്തെ സൂചിപ്പിച്ച ടാഗ്ലൈന് ന്റെ കരിയറിനെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതാണ് അങ്ങനെയൊരു എക്പോഷര് കൊടുക്കാത്തത്. വിശേഷ അവസരങ്ങളിലൊക്കെ ഞാന്‍ ഇടാറുണ്ട്. പരമാവധി ഞാന്‍ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച് ആ ടാഗ് ലൈനിലാണ് വരുക. സിനിമയാണ് എന്നതിനാലാകും അതിന് കാരണം. ഞാന്‍ നേരിട്ടും അല്ലാതെയും ഇഷ്ടം പോലെ തുടക്കത്തില്‍ അത്തരം കമന്റുകള്‍ കേട്ടിട്ടുണ്ട്. ഒന്നരവര്‍ഷമായിട്ട് അങ്ങനെ സംഭവം കേള്‍ക്കുന്നത് കുറവാണ് എന്ന് തോന്നുന്നു. ഞാന്‍ ഇങ്ങനെ കുറച്ചൊന്നു തടയുന്നതുകൊണ്ടാകാം, ബോധപൂര്‍വ്വവും തിരക്കും ആയതിനാലാണ് അത്. എല്ലാവരും കഠിനാദ്ധ്വാനം ചെയ്യുന്ന ആള്‍ക്കാരാണ്. ഡി ഫോര്‍ ഡാന്‍സും കല്യാണവും കഴിഞ്ഞപ്പോല്‍ ഇന്നയാളുടെ വൈഫ് ആണ് എന്ന് ഹൈപ്പ് വന്നു.
എന്റെ മാതാപിതാക്കള്‍ ആകാശവാണി ആര്‍ടിസ്റ്റുകളാണ്. അമ്മ ടി എച്ച് ലളിത വയലനിസ്റ്റ് എന്ന നിലയിലാണ്. ഒരിക്കലും എന്‍ ഹരിയുടെ ഭാര്യയായിട്ടല്ല അറിയിപ്പെടുന്നത്, തിരിച്ചും അങ്ങനെ അല്ല. എന്റെ അച്ഛനും അമ്മയും അവരവരുടെ വ്യക്തിത്വമുള്ളവരാണ്. അതു കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നതാണ്. എന്റ എഡന്റിറ്റി വേണമെന്ന് നിര്‍ബന്ധമാണ്. ആളും വലിയ പിന്തുണ നല്‍കാറുണ്ടെന്നും തന്റെ ഐഡന്റിറ്റി സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശിക്കാറുള്ളത് എന്നും രഞ്ജിനി കുഞ്ചു അഭിമുഖത്തില്‍ വ്യക്തമാക്കി. FC