കള്ള കണ്ണീരൊലിപ്പിച്ച് ഭര്‍ത്താവ് ആദിയെ പറ്റിച്ച് മീനാക്ഷി മുങ്ങി.ഇനി മൂന്ന് മക്കളും.
കഥ നല്ല രസകരമായി കൊണ്ടുപോകാന്‍ എന്തായാലും അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്ന് തന്നെ നമുക്ക് മനസ്സിലാക്കാം.മീനാക്ഷിക്ക് അമേരിക്കയില്‍ നഴ്സിങ് പഠനത്തിന് എല്ലാം ശരിയായതായിരുന്നു.വളരെ മുമ്പേ സീരിയലിനോട് വിട പറഞ്ഞു പോവുകയും ചെയ്യുമായിരുന്നു.
എന്നാല്‍ കൊവിഡ് കാരണം ട്രംപ് ആരെയും തന്റെ നാട്ടിലേക്ക് കയറ്റാതായതോടെ മീനാക്ഷി കുടുങ്ങി. എന്നുമാത്രമല്ല ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതും എല്ലാം അഭിനയിക്കേണ്ടിയും വന്നു.പ്രസവിച്ചത് ഒന്നും രണ്ടും അല്ല മൂന്ന് കുട്ടികളെയാണ്.ആ മൂന്ന് കുട്ടികളെയും ഇവിടെ വിട്ടിട്ടാണ് മീനാക്ഷി സ്ഥലം കാലിയാക്കുന്നത്.
ഇനി അവരെ നോക്കി ഭര്‍ത്താവ് ആദിയും മീനാക്ഷിയുടെ അച്ഛനും അമ്മയും സഹോദരനും അച്ഛമ്മയും ഇരിക്കണം.പിന്നെ എന്ത് സഹായത്തിനും കമലാസനനുമുള്ളത് കൊണ്ട് മീനാക്ഷിയുടെ അഭാവം അത്രക്ക് ഫീല്‍ ചെയ്യില്ല.
പോകാന്‍ നേരം മണുകുണാഞ്ചന്‍ എന്ന് ആദ്യമേ പേരെടുത്ത ഭര്‍ത്താവ് ആദിയോട് മീനാക്ഷി കണ്ണീരോടെ വിടപറയുന്ന ഒരു സീനുണ്ടായിരുന്നു.എന്തായാലും അത് സംഭവബഹുലമായി.തട്ടീം മുട്ടീം കാണുന്നവരുടെ കണ്ണ് നനയിച്ചു എന്ന് മാത്രമല്ല ഇതുവരെ ആദിയെ ബഹുമാനിക്കാത്തവര്‍ വരെ അവനെ സ്നേഹിച്ചു തുടങ്ങി.
എന്തായാലും ഇനി മീനാക്ഷി വരും അമേരിക്കയില്‍ നിന്ന് അവധി കിട്ടിയാല്‍.അല്ലെങ്കില്‍ പോയ കാര്യംശരിയായില്ലെങ്കില്.എന്തായാലും മീനാക്ഷിക്ക് പകരം ആങ്ങളയുടെ വിവാഹവും അതിലൂടെ പുതിയൊരു സുന്ദരിയെയും നമുക്ക് പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.