തല അജിത്തിനൊപ്പം ബൈക്കില്‍ ഹിമാലയം ചുറ്റിക്കറങ്ങി നടി മഞ്ജുവാര്യര്‍.. ശാലിനിയില്ലാതെ……

തല അജിത്തെന്ന് വിളിക്കുന്നത് തെറ്റാണെന്നറിയാം താരം തന്നെ പറഞ്ഞിട്ടുണ്ട് ആരും തലയെന്ന് വിളിക്കരുതെന്ന്, അജിത്തിന്റെ നായികയാകുന്നത് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് ഷൂട്ടിങ്ങ് ഇടവേളയില്‍ ഇരുവരും ബൈക്കില്‍ ഹിമാലയം ചുറ്റിയതിന്റെ വിശേഷങ്ങളാണ്, ‘ലഡാക്കിലൊരു ബൈക്ക് റൈഡ്’, അത് ഏതൊരു യാത്രാ പ്രേമികളുടേയും സ്വപ്നമാണ്. ആ സ്വപ്നം തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിനൊപ്പം പൂര്‍ത്തിയാക്കാനായതിന്റെ ആവേശം പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍.
തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് മഞ്ജുവാര്യര്‍ ജീവിതത്തിലെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാറിന് ബൈക്കിനോടും യാത്രകളോടുമുള്ള ഇഷ്ടം അറിയാത്തവര്‍ ചുരുക്കമാണ്. അജിത്തിന്റെ യൂറോപ്യന്‍ ബൈക്ക് യാത്രയുടെ ചിത്രങ്ങള്‍ ഈക്കഴിഞ്ഞിടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇംഗ്ലണ്ടും ബെല്‍ജിയവും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു അജിത്തിന്റെ യാത്ര. അജിത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പും സമൂഹമാധ്യമത്തില്‍ മഞ്ജുവാര്യര്‍ പങ്കുവച്ചിട്ടുണ്ട്.’
സൂപ്പര്‍സ്റ്റാര്‍ റൈഡര്‍ അജിത്ത് സാറിന് ഒരുപാട് നന്ദി. യാത്രാ പ്രേമിയായതിനാല്‍ തന്നെ ആയിരക്കണക്കിന് കിലോമീറ്റര്‍ കാറില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യമാണ് ഒരു ടു വീലര്‍ യാത്രാ അനുഭവം. അതിഗംഭീര ബൈക്ക് റൈഡര്‍മാരെ പരിചയപ്പെടുത്തിയതിന് ആദ്യം നന്ദി പറയുന്നത് അഡ്വഞ്ചര്‍ റൈഡേഴ്സ് ഇന്ത്യയോടാണ്. ഒരുപാട് സ്നേഹം, നന്ദി…’ എന്നാണ് മലയാളി സൂപ്പര്‍താരം മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എകെ 61ല്‍ മഞ്ജുവാര്യര്‍ പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരന് ചിത്രം അസുരനിലാണ് അവസാനമായി മഞ്ജു തമിഴില്‍ അഭിനയിച്ചത്. ബോക്സ് ഓഫീസില്‍ 150 കോടി വാരിയ വലിമൈക്കുശേഷം അജിത്ത് ചെയ്യുന്ന ചിത്രമായ എകെ 61 എന്ന ആക്ഷന്‍ സിനിമയുടെ പ്രമേയം കവര്‍ച്ചയാണെന്നും സൂചനയുണ്ട്. FC