യുവ നടി നോറ കൂട്ടുനിന്നത് 200 കോടിയുടെ തട്ടിപ്പിന്, ചോദ്യം ചെയ്യല്‍ നീണ്ടത് മണിക്കൂറുകള്‍……
സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി നോറ ഫത്തേഹിയെ ഡല്‍ഹി പോലീസ് ചോദ്യംചെയ്തു. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നടിയെ വെള്ളിയാഴ്ച നാല് മണിക്കൂറോളം ചോദ്യം ചെയ്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യം ചെയ്തിരുന്നു. സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നോറ ഫത്തേഹിയെ കേസില്‍ ചോദ്യംചെയ്തത്.
അതേസമയം, സുകേഷ് കാര്‍ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ പിന്നീട് ഇത് നിരസിച്ചെന്നുമാണ് നടിയുടെ വാദം. എന്നാല്‍ നോറ ഫത്തേഹിക്ക് താന്‍ നേരിട്ടാണ് കാര്‍ നല്‍കിയതെന്നാണ് സുകേഷിന്റെ മൊഴി. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു. ഇരുവര്‍ക്കും പുറമേ നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ സമാന കേസില്‍ ഇ.ഡി.യും അടുത്തിടെ പ്രതിചേര്‍ത്തിരുന്നു.
FC