നടന്മാരായ ടിനിയെയും രമേഷ് പിഷാരടിയെയും കൊല്ലാനുള്ള ദേഷ്യം… നടന് ബാലക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല……
നിങ്ങള്‍ തമാശകാണിക്കുന്നവരായിരിക്കും പക്ഷെ അതിന് വിദേയരാകുന്നവര് നേരിടുന്ന മാനസീക പ്രശ്നങ്ങള്‍ നിങ്ങള്‍ സ്വപ്നം കണ്ടത്തിലും അപ്പുറമായിരിക്കും അതുതന്നെയാണ് ഇവിടെയും സംഭവിച്ചത് ടിനി ടോമും രമേഷ്പിഷാരടിയും നടന് ബാലയെ കുളിപ്പിച്ച് കിടത്തി ഇപ്പോ ബാലക്ക് ഇരുവരെയും പുതപ്പിച്ചു കിടത്താനുള്ള ദേഷ്യമുണ്ട്, നടന് ബാലയുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മ പങ്കുവയ്ക്കുന്ന ടിനി ടോമിന്റെയും രമേഷ് പിഷാരടിയുടെയും വീഡിയോ വൈറലായിരുന്നു. ബാല സംവിധാനം ചെയ്ത ഒരു സിനിമയിലേക്ക് ടിനിയെ അഭിനയിക്കാന്‍ വിളിച്ചതുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു അത്.
ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു ടിനി സംഭവം വിവരിച്ചത്. പിന്തുണയുമായി രമേഷ് പിഷാരടിയും ടിനിക്കൊപ്പമുണ്ടായിരുന്നു. ഇത് വൈറലായതിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളില്‍ നിറഞ്ഞു. ഒടുവില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. ഒരു ചാനല്‍ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനിയേക്കാള്‍ രമേഷ് പിഷാരടിയോടാണ് ദേഷ്യം. എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന്.
അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷന് കൊടുക്കുന്നുണ്ട്. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്. എന്ത് പറഞ്ഞാലും എന്റെ മര്‍ഡര്‍ പ്ലാന്‍ ഞാന്‍ വിടില്ല ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. ഇവിടെ ഇരുന്നു കാണുമ്പോള്‍ ചിലപ്പോള്‍ മനസ്സിലാകില്ല. സത്യത്തില്‍ എല്ലാവര്ക്കും സൈബര്‍ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്.
ഇപ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് തിരിച്ചുകിട്ടാന്‍ പോകുന്നത് പ്രിത്തിരാജ്, അണുപ് മേനോന്, ഉണ്ണി മുകുന്ദന്, ലൈം ടീ എന്നായിരിക്കും. അതിനെക്കാളും നല്ലത് ഞാന്‍ ചെന്നൈയിലായിരിക്കുന്നതാണ്. എന്റെ ഓണം നശിപ്പിച്ച ടിനി ടോമിന് വളരെ വളരെ നന്ദി. ഞാന്‍ അടുത്ത കൊല്ലം ടിനി ചെയ്തത് പോലെ മിമിക്രി കാണിച്ച് നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും- ബാല പറഞ്ഞു. FC