ഒറ്റ ക്ലിക്കില്‍ സുരേഷ് ഗോപിയുടെ മൊത്തം കുടുംബം… പകര്‍ത്തിയത് ഗോകുല്‍……
മലയാളത്തിന്റെ പ്രിയനടന് സുരേഷ്ഗോപിയും കുടുംബവും ഒരു ഫ്രെയിമില്‍… ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു, സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളും ഒന്നിച്ചുള്ള ഏറ്റവും പുതിയ കുടുംബ ചിത്രം ആരാധകര്‍ ഏറ്റെടുത്തു. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുല്‍, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തില്‍. ഗോകുല്‍ പകര്‍ത്തിയ സെല്‍ഫി ആണ് ശ്രദ്ധേയമായത്. ചിത്രം ഇതിനോടകം സുരേഷ് ഗോപിയുടെ ഫാന്‍ പേജുകളിലും ആരാധകര്‍ക്കിടയിലും വൈറലാണ്.
ജോഷി സംവിധാനം ചെയ്ത ‘പാപ്പന്’ ആണ് സുരേഷ് ഗോപിയും ഗോകുലും ഒന്നിച്ചഭിനയിച്ച് തിയേറ്ററിലെത്തിയ ചിത്രം. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂ മൂസ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ഒറ്റക്കൊമ്പന്, ഹൈവേ 2 തുടങ്ങി വമ്പന്‍ പ്രോജക്ടുകളാണ് അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കുടുംബത്തെ കണ്ടതില്‍ ആരാധകരും നിറഞ്ഞ സന്തോഷത്തിലാണ്.