ലോകത്തിലെ ഏറ്റവും വലിയ പൂക്കളം കോഴിക്കോട് ഒരുങ്ങി.. 30000 അടിയില്‍.. വിസ്മയക്കാഴ്ച!!!
ഇനി ആരാണ് തകര്‍ക്കാന്‍ ഇതിലും വലുത് ഒരുക്കുക എന്നു മാത്രമാണ് കാത്തിരുന്നു കാണേണ്ടത്, 2012 ല്‍ കൊച്ചിയില്‍ ഒരുക്കിയ പൂക്കളം 25000 ചതുരശ്ര അടിയായിരുന്നു. അതിനെ മറികടന്നാണ് കോഴിക്കോട് സരോവരം പാര്‍ക്കിനടുത്തുള്ള കാലികറ്റ് ട്രേഡ് സെന്ററില്‍ മനോരമയും ട്രെന്‍ഡ്സും ചേര്‍ന്ന് 30000 ചതുരശ്ര അടിയില്‍ പൂക്കളം ഒരുക്കിയാണ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.
30000 ചതുരശ്ര അടി പൂക്കളം ഒരുക്കാന്‍ എടുത്ത സമയം എട്ട് മിനിറ്റ് മുപ്പത്തിയേഴ് സെക്കന്റ് മാത്രമാണെന്നുള്ളതും എടുത്തുപറയേണ്ടതാണ്, നാല് ടണ്‍ പൂക്കളാണ് ഈ ഭീമന് പൂക്കളമൊരുക്കാന് വേണ്ടിവന്നത്, തിരഞ്ഞെടുത്ത യുവകലാകാരന്മാരയ 426 പേര് ചേര്‍ന്നാണ് എട്ട് മിനിറ്റ് മുപ്പത്തിയേഴ് സെക്കന്റ് കൊണ്ട് ഈ മഹാത്ഭുതം സൃഷ്ടിച്ചത്, ഇതുവരെ കൊച്ചി ചൂടിയ കിരീടം ഇനി കോഴിക്കോടിന്റെ മുടിച്ചുരുളില്‍ ഭദ്രമായിരിക്കും. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഗോവ ഗവര്‍ണര്‍ ശ്രീ.ശ്രീധരന് പിള്ളയാണ്… എല്ലാവര്ക്കും ഓണാശംസകള്‍. FC
.