അംഗീകരിക്കാതെ 50 വര്‍ഷം – അര്ജ്ജുനന് മാസ്റ്റര്‍ വിട വാങ്ങിയ പ്പോള്‍ വിങ്ങിയത്-.
അതെ ആ വിടവാങ്ങലില്‍ വിങ്ങിയത് സംഗീത പ്രേമികളാണ്.യേശു
ദാസിനെയും, A.R.റഹ്മാനെയും സംഗീതത്തിലൂടെ സിനിമയിലേക്ക്
ഹരിശ്രി കുറിച്ച എം.കെ.അര്ജ്ജുനന് മാസ്റ്ററുടെ വിയോഗം കേരള
ത്തിന്റെ കരളലിയിച്ചു.അയല്വാസികള്ക്കല്ലാതെ അടുത്ത ബന്ധുക്കള്‍ക്ക് പോലും അന്തിമാചാരമര്പ്പിക്കാനാകാത്ത വിടവാങ്ങലിന്
ബലിയാടാകേണ്ടി വന്നത് കൊറോണ വൈറസ് കാലമായത്കൊണ്ട്
കൂടിയാണ്.
ഫോര്‍ട്ട് കൊച്ചി മാളിയേക്കള്‍ കൊച്ചുകുഞ്ഞിന്റെയും
പാര്‍വ്വതിയുടെയും 14ാംമത്തെ കുട്ടിയായാണ് 1936ല്‍ അര്ജ്ജുനന്
ജനിക്കുന്നത്.ദുരിതപൂര്‍ണ്ണമായ ബാല്യകാലം.അര്‍ജ്ജുനന്റെ ആറാം
മാസത്തില്‍ അച്ഛന്റെ വിയോഗം.ജീവിക്കാന്‍ നട്ടം തിരിഞ്ഞ അര്‍ജ്ജു
നനെയും ജ്യേഷ്ഠനെയും അയല്‍ വാസിയായ രാമന് വൈദ്യര്
പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രമത്തില്‍ കൊണ്ട് ചെന്നാക്കി
അവിടുത്തെ ജീവിതമാണ് വഴിത്തിരിവായത്.
അവിടുന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ച അര്ജ്ജുനന് ഹാര്‍മോണിസ്റ്റായി നാടകഗാന സംഗീത സംവിധാനം തുടങ്ങി .അവിടുന്ന് സിനിമയിലേക്ക്.
200ല്‍ പരം സിനിമകള്‍ക്കായി 600ലേറെ ഗാനങ്ങളൊരുക്കി.നാടകങ്ങള്‍ക്കായി 1000 ത്തിലേറെയും.1968ല്‍ ഇറങ്ങിയ കറുത്ത പൗര്‍ണ്ണമിയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി സിനിമയില്‍ തുടക്കം. അടുത്തത് റസ്റ്റ്ഹൗസ്.ഇതിലെ ഗാനങ്ങളെല്ലാം ഹിറ്റായതോടെ പുതിയ കൂട്ട്കെട്ടുകളുടെ പിറവിയുമായി.അര്ജ്ജുനന്,ദേവരാജന്‍,ദക്ഷിണാമൂര്‍ത്തി.
കെ.രാഘവന് സംഘം മലയാള സിനിമാഗാനത്തെ രാജസിംഹാസന
ത്തിലേറി.പ്രണയ ഗാനങ്ങള്‍ക്ക് ഹൃദയത്തിലിടം കൊടുത്ത മലയാളി
കള്‍.ശ്രീകുമാരന്‍തമ്പി അര്ജ്ജുനന് കൂട്ടുകെട്ടിനെയും ഹൃദയത്തിലേറ്റി.യേശുദാസിന്റെ 16ാംമത്തെ വയസ്സില്‍ അദ്ദേഹത്തിനെ കൊണ്ട്
പാടിപ്പിച്ച് റെക്കോര്‍ഡിംഗ് നടത്തിയത്.A.R.റഹ്മാനെ കൊണ്ട് അടിമ
ച്ചങ്ങല എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി കീബോര്‍ഡ് വായി
പ്പിച്ചതും ഈ മാന്ത്രിക മനുഷ്യന് തന്നെയായിരുന്നു.അന്ന് ദിലീപ്
ആയിരുന്ന AR റഹ്മാന് പിന്നീടാണ് ഹിന്ദുമതം വിട്ട് മുസ്ലീമായത്.
50 വര്‍ഷത്തെ കാത്തിരിപ്പു വേണ്ടി വന്നു അര്ജ്ജുനന് മാസ്റ്റര്‍ക്ക്
ഒരു സംസ്ഥാന അവാര്‍ഡ് സിനിമയില്‍ നിന്ന് ലഭിക്കാന്‍.2017ല്‍
ഭയാനകം എന്ന ചിത്രത്തലെ കുട്ടനാടന്‍ കാറ്റ് ചോദിക്കുന്നു എന്ന
ഗാനം ചിട്ടപ്പെടുത്തിയെടുത്തതിനായിരുന്നു മികച്ച സംഗീതസംവി
ധായകനുള്ള അവാര്‍ഡ് ലഭിച്ചത്.ഈ ഗാനം ആലപിച്ച അഭിജിത്ത്
കൊല്ലത്തിനും സംസ്ഥാന അവാര്‍ഡ് ലഭിക്കേണ്ടതായിരുന്നു.എന്നാല്‍ യേശുദാസിന്റെ ശബ്ദം കോപ്പിയടിച്ചെന്ന് പറഞ്ഞ്.അവാര്‍ഡ്
നിഷേധിച്ചു.എന്നാല്‍ സംസ്ഥാന ജൂറിയെ നാണം കെടുത്തി ദേശീയ അവാര്‍ഡ് കിട്ടി അഭിജിത്തിന് ഈ ഗാനമാലപിച്ചതിന്.
അഭിജിത്തിന് വേണ്ടിയും അര്ജ്ജുനന് മാസ്റ്റര്‍ ശക്തമായി വാദിച്ചു.
12 തവണ നാടക അവാര്‍ഡ് സംസ്ഥാനത്തിന്റെതായി അര്ജ്ജുനന് മാസ്റ്റര്‍ക്ക് കിട്ടി.ഇനി കിട്ടിയതിനെ കുറിച്ചോ കിട്ടാത്തതിനെ
കുറിച്ചോ പറയാന്‍ എം.കെ.അര്ജ്ജുനന് മാസ്റ്റര്‍ ഇല്ല-84ാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. മലയാളികള്‍ക്കായി മനോഹരഗാനങ്ങള്‍ മാത്രമാണ് ബാക്കിവെച്ചത്.പള്ളുരുത്തിയിലെ വീടായ പാര്‍വ്വതീ മന്ദിരത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചേ 3.30നായി
രുന്നു അന്ത്യം.കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സിനിമാമേഖല
യില്‍ നിന്ന് ആര്‍ക്കും എത്തിച്ചേരാന്‍ സാധിച്ചില്ല.വൈകീട്ട് പള്ളുരുത്തി പൊതുശ്മശാനത്തില്‍ സര്‍ക്കാര്‍ ഔദ്ദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടന്നു.
ആദരാജ്ഞലികളോടെ ഞങ്ങളും.ഫിലീം കോര്‍ട്ട്.