സിനിമ സംവിധായകന് വിനു വിടവാങ്ങി.. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് മരണം.. അനുശോചന പ്രവാഹം…
നല്ല സിനിമകളൊരുക്കിയ മലയാളത്തിന്റെ പ്രിയ സംവിധായകന് വിനു വിടവാങ്ങി 69 വയസ്സായിരുന്നു. രോഗബാധിതനായി കോയമ്പത്തൂരില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുരേഷ് വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം.
2008ല്‍ പുറത്തിറങ്ങിയ ‘കണിച്ചുകുളങ്ങരയില്‍ സിബിഐ’യാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. കുസൃതിക്കാറ്റ്, ആയുഷ്മാന്‍ ഭവഃ, ഭര്‍ത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം ആസാമി ഭാഷയിലേയ്ക്ക് മാറ്റി സംവിധാനം ചെയ്തു. ‘ഒച്ച്’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. നിരവധി താരങ്ങളും അണിയറപ്രവര്‍ത്തകരും വിനുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.. ആദരാഞ്ജലികളോടെ FC