ഇതാ മനോജ് കെ ജയന്റെ മക്കള്‍ ഒപ്പം ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റയും.. സഹോദരിയും സഹോദരനുമാണ് …
ആരാധകര്‍ക്ക് കാണാനും വിശേഷം അറിയാനും താത്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരിയാണ് മനോജ് കെ ജയന് ഉര്‍വശി ദമ്പതികളുടെ ഏകമകള്‍ കുഞ്ഞാറ്റ.. ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും കുഞ്ഞാറ്റ അച്ചനൊപ്പമാണ്.. മനോജിന്റെ രണ്ടാം ഭാര്യയിലുള്ള മക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളാണ് വൈറലാകുന്നത്, സഹോദരി ശ്രേയയ്ക്കും സഹോദരന് അമൃതിനുമൊപ്പമുള്ള കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്. മനോജ് കെ. ജയനും ഭാര്യ ആശയ്ക്കുമൊപ്പം വിദേശത്തായിരുന്നു കുഞ്ഞാറ്റ. അവിടെയായിരുന്നു പഠനവും. കുഞ്ഞാറ്റയും ശ്രേയയും ഏകദേശം ഒരേപ്രായമാണെങ്കിലും ആദ്യം ബിരുദം നേടിയത് ശ്രേയയാണ്. കഴിഞ്ഞ വര്‍ഷം കുഞ്ഞാറ്റയും ബിരുദ പഠനം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ കുഞ്ഞാറ്റ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂെട പങ്കുവച്ചിരുന്നു.
ഇപ്പോള്‍ തിരിച്ച് യുകെയില്‍ എത്തിയ കുഞ്ഞാറ്റ, കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുചേരുകയുണ്ടായി. അതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരപുത്രി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇഷാന് പ്രജാപതി എന്ന അനുജനുമുണ്ട് കുഞ്ഞാറ്റയ്ക്ക്. ഉര്‍വശിയുടെ പുത്രനാണ് ഇഷാന്. ഉര്‍വശിയും ഭര്‍ത്താവ് ശിവപ്രസാദും ചെന്നൈയിലാണ് താമസിക്കുന്നത്. FC