അഞ്ചു വര്‍ഷം നടി രശ്മി ബോബന് എവിടെയായിരുന്നു.. മടങ്ങിവരവ് അതീവ സുന്ദരിയായി.. പ്രായം…
ഇടവേള കുടുംബത്തിന് വേണ്ടി മടങ്ങിവരുന്നു ഭര്‍ത്താവിന്റെ സിനിമയിലൂടെ, സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരമാണ് രശ്മി ബോബന്, ചെറുപ്പത്തില്‍ സ്റ്റേജില്‍ കയറാന്‍ പോലും ഭയന്നിരുന്ന താനാണ് ഇപ്പോള്‍ അഭിനയിക്കുന്നതെന്നത് തനിക്കു തന്നെ അദ്ഭുതമാണെന്ന് സിനിമാ സംവിധായകന് ബോബന് സാമുവലിന്റെ സഹധര്‍മ്മിണി കൂടിയായ രശ്മി പറയുന്നു. കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ അവരുടെ സൗകര്യം കൂടി നോക്കിയാണ് ഞാന്‍ സിനിമ തിരഞ്ഞെടുത്തിരുന്നത്. അങ്ങനെ ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്.
ഞാന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ മാതാപിതാക്കള്‍ കൂടെ വന്നു നില്ക്കുമായിരുന്നു. അവരായിരുന്നു എന്റെ സപ്പോര്‍ട്ടിങ് സിസ്റ്റം. നല്ല പ്രോജക്ടുകള്‍ വരുമ്പോഴായിരിക്കും കുട്ടികളുടെ പരീക്ഷ നടക്കുന്നത്. അപ്പോള്‍ അവരെ വിട്ടിട്ട് പോകാന്‍ കഴിയില്ല. ഇടയ്ക്കൊരു അഞ്ചുവര്‍ഷം അഭിനയത്തില്‍നിന്നു വിട്ടു നിന്നു. പിന്നെ അവര്‍ വലുതായപ്പോള്‍ അവരുടെ രണ്ടുപേരുടെയും പിന്തുണയോടെയാണ് വീണ്ടും അഭിനയത്തിലേക്കു വരുന്നത്. മനസ്സിനക്കരെയാണ് ആദ്യ സിനിമ ഇപ്പോള്‍ വലിയ കുടുംബിനിയായി.. രശ്മിയുടെ കുടുംബവിശേഷം ഇതാണ്, അച്ഛനും അമ്മയും കണ്ണൂരാണ്. അച്ഛന് ബാങ്ക് മാനേജര്‍, അനുജനും കുടുംബവും യുകെയില്‍, രശ്മിയും കുടുംബവും എറണാകുളത്ത്, എറണാകുളത്താണ്. മൂത്തമകന് നിതീഷ് ജോലി ചെയ്യുന്നു. ഇളയ മകന് ആകാശ് ഡിഗ്രി ആദ്യവര്‍ഷം വിദ്യാര്‍ത്ഥി . ഭര്‍ത്താവ് ബോബന് ഏഴു സിനിമകള്‍ ചെയ്തു. അതില്‍ ആദ്യ സിനിമയില്‍ അഭിനയിച്ചു. ഇപ്പോള്‍ ഒരു പ്രോജക്ടിന് മുന്നേ ചെയ്തതിലും ഞാന്‍ അഭിനയിച്ചു. എനിക്കു വേണ്ടി കഥാപാത്രം ഒന്നും ഉണ്ടാക്കാറില്ല, എനിക്ക് പറ്റുന്ന കഥാപാത്രം വരുമ്പോള്‍ വിളിക്കും എന്നാണു വിശ്വാസം. ആ വിശ്വാസം എന്നും നിലനില്ക്കട്ടെ FC