നടന് അജിത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തത്.. ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി ചെയ്തത് കണ്ടോ.. നാണക്കേട് …
ചിലരെ സ്വന്തമായാണ് പലരും കാണുക എന്നാല്‍ ചില നിമിഷങ്ങള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാത്തത് സംഭവിക്കും, ഇതാ തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ അത്തരമൊരു പണി ഒപ്പിച്ചിരിക്കുന്നു. അജിത്തിന്റേതായി പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. അനുവാദമില്ലാതെ തന്റെ വീഡിയോയെടുത്ത ആരാധകനോട് അദ്ദേഹം അനിഷ്ടം പ്രകടിപ്പിച്ചതാണ് സംഭവം. അനുവാദമില്ലാതെ തന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ആരാധകന്റെ ഫോണ്‍ വാങ്ങി ആ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. ദുബായില്‍വെച്ചാണ് സംഭവം. ഭാര്യ ശാലിനിക്കും മക്കള്‍ക്കുമൊപ്പം ദുബായില്‍ അവധിയാഘോഷത്തിനാണ് താരമെത്തിയത്. അതേസമയം, വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് താരം ചെയ്തതെന്നാണ് ഒരുവിഭാഗം ആളുകളുടെ പ്രതികരണം. എന്നാല്‍ കമന്റുകള്‍ക്കൊപ്പം തന്നെ വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്. ഇതാദ്യമായല്ല അജിത്ത് സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പോളിങ് ബൂത്തില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ അജിത്ത് പിടിച്ചെടുത്തിരുന്നു. കോവിഡ് സമയത്ത് മാസ്ക് ധരിക്കാതെ സെല്‍ഫി എടുക്കാന്‍ വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതില്‍ അജിത്ത് പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. FC