അച്ഛന്റെ മരണം താങ്ങാനാകാതെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ.. കണ്ണീരുണങ്ങില്ല ……..

പത്രപ്രവര്‍ത്തകയായിരുന്നു അവരെ പൃഥ്വിരാജ് കെട്ടിയതോടെ സിനിമയുടെ അമരത്തും അതായത് നിര്‍മ്മാതാവിന്റെ വേഷത്തില്‍ പൃഥ്വിതന്നെ അവരോധിച്ചു, അതോടെ ആരാധകര്‍ക്കും സുപ്രിയയുടെ വിശേഷങ്ങള്‍ അറിയാന്‍ താത്പര്യമായി.
എന്നാലിത് ദുഃഖവാര്‍ത്തയാണ്. സുപ്രിയയുടെ അച്ഛന് പൃഥ്വിരാജിന്റെ അമ്മായിഅച്ഛന് വിജയ് കുമാറിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മകള്‍ സുപ്രിയ മേനോന്. അച്ഛന്റെ അന്ത്യത്തിലേക്ക് നയിച്ച അസുഖത്തെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ടയാള്‍ പെട്ടെന്ന് മാഞ്ഞു പോയ വിഷമത്തെക്കുറിച്ചും, അച്ഛന് തനിക്കും മകള്‍ ആലിക്കും പകര്‍ന്നു തന്ന മൂല്യങ്ങളെക്കുറിച്ചുമൊക്കെ ഓര്‍ക്കുകമാത്രമല്ല ഒരു കുറിപ്പും പോസ്റ്റ് ചെയ്തിരിക്കുന്നു അതിങ്ങനെ,
കഴിഞ്ഞ ഞായറാഴ്ച (നവംബര്‍ 14) എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം എനിക്ക് നഷ്ടപ്പെട്ടു. പതിമൂന്ന് മാസത്തിലേറെയായി കാന്‍സറിനോട് പോരാടിയിരുന്ന എന്റെ ഡാഡി എന്നെ വിട്ടുപോയി. എന്റെ അച്ഛനായിരുന്നു എന്റെ എല്ലാം! എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാന്‍ ശ്വസിച്ച വായുവും അച്ഛനായിരുന്നു. ഞാന്‍ ഏകമകളാണെങ്കിലും സ്കൂളിലും കോളജിലും പഠിച്ചുകൊണ്ടിരുന്നമ്പോഴോ, ജീവിക്കാന്‍ തിരഞ്ഞെടുത്ത തൊഴിലിലോ, ഞാന്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുത്ത പുരുഷനിലോ എന്റെ സ്വപ്നങ്ങളിലെവിടെയും ഒരു തടസ്സമായി അച്ഛന് നിന്നിട്ടില്ല. എന്നെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തയാക്കിയതിനു ശേഷം എന്റെ ആലിയോടും അദ്ദേഹം അങ്ങനെതന്നെ ആയിരുന്നു.അവള് ജനിച്ച ദിവസം മുതല്‍ ഡാഡി അവളുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു. എന്നെ അമ്മയോടൊപ്പം അച്ഛനും അവളുടെ കളിക്കൂട്ടുകാരനായിരുന്നു. നടക്കാന്‍ പോകുമ്പോള്‍ അവളെ ഒപ്പം കൂട്ടി, അവളെ പിച്ചവയ്ക്കാന്‍ പഠിപ്പിച്ചു…
എന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ യാത്രയില്‍ എന്നെ താങ്ങി നിര്‍ത്തിയത്. അമ്മാവന്മാരും അമ്മായിമാരും ഒപ്പം തന്നെ ഉണ്ടായിരുന്നു. സുഹൃത്തുക്കളില്‍ ചിലര്‍ ദിവസവും വിളിച്ചിരുന്നു. ചിലര്‍ ആശുപത്രിയിലേക്ക് വരാന്‍ തന്നെ ത യ്യാറായിരുന്നു. എന്നാല്‍ എന്നെ ഏറ്റവുമധികം പിന്തുണച്ചത് ആരോഗ്യപ്രവര്‍ത്തകരാണ്. ആശുപത്രിയിലെ ജീവനക്കാരോട് പ്രത്യേകിച്ചും എന്റെ അച്ഛനെ വളരെ സ്നേഹത്തോടെ പരിപാലിച്ച ഇന്ദിര, അഞ്ജു, ജീമോള്‍, വിമല്‍ എന്നിവരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. സുപ്രിയ പൃഥ്വിരാജിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു ഞങ്ങളും FC