അനന്യ തൂങ്ങി മരിച്ചു – പ്രതീക്ഷിക്കാത്ത മരണം സിനിമക്ക് തന്നെ നഷ്ടം.
ആണായി ജനിച്ചു എന്നാല്‍ തന്നിലെ സ്ത്രീത്വത്തെ പുറത്തെത്തിക്കാന്‍ യുദ്ധം ചെയ്ത അവര്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിത യാഥാര്‍ത്ഥ്യത്തിലേക്കെത്തി.പെണ്ണായി അനന്യ എന്ന മനോഹരമായ പേരില്‍ അവര്‍ അറിയപ്പെട്ടു.റേഡിയോ ജോക്കി അവതാരിക,മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഈ നിലകളിലെല്ലാം പ്രവര്‍ത്തിച്ച താരത്തിന് അന്നത്തെ ശസ്ത്രക്രിയക്ക് ശേഷം ശാരീരികായ അവശതകളുണ്ടായിരുന്നു.തന്നെ ഒപ്പറേറ്റ് ചെയ്ത ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ കേസ് വരെ കൊടുത്തു അനന്യ.എന്നാല്‍ ഒന്നും ശരിയായില്ല.അനന്യക്ക് തന്റെ ജീവന് അവസാനിപ്പിക്കാന്‍ കെട്ടിതൂങ്ങേണ്ടി വന്നു.കൊച്ചിയിലെ ഫ്ളാറ്റിലാണ് അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.ടി.ജലീലിനെതിരെ വേങ്ങരയില്‍ മത്സരിക്കാനിറങ്ങിയതും ചരിത്രമായി.ട്രാന്‍സ്ജെന്‍ഡറായ അനന്യക്ക് തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കേണ്ടി വന്നു.
അനന്യയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി നടി അഞ്ജലി അമീര്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തി. അഞ്ജലി കുറിച്ചത്- – ജീവിതത്തില്‍ എല്ലാവര്ക്കും പ്രചോദനം നല്കിയ അനന്യ ഇനി ഇല്ല എന്നാണ്.വിശ്വസിക്കാന്‍ വയ്യെന്ന് അഞ്ജലി പറയുന്നു.അനന്യക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ……
ഫിലീം കോര്‍ട്ട്.