അപകടത്തില്‍ മരിച്ച നടന് ദീപുവിനൊപ്പം കാറിലുണ്ടായിരുന്നത് നടി റീന, എയര്‍ ബാഗ് കാരണം രക്ഷപ്പെട്ടു….
കാമുകിയുമായി ഡല്‍ഹയില്‍ നിന്ന് പഞ്ചാബിലേക്ക് വരികയായിരുന്നു ദീപ് സിദ്ദു എന്നാല്‍ വഴിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയെ ഇടതുവശം വഴി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടക്കുന്നതും തല്‍ക്ഷണം ദീപ് മരണപ്പെടുന്നതും, ഒപ്പമുണ്ടായിരുന്ന റീന റായ് രക്ഷപ്പെട്ടത് ആഡംബര കാറിലുണ്ടായിരുന്ന എയര്‍ ബാഗ് പ്രവര്‍ത്തിച്ചതിലൂടെയാണ്.
ചൊവ്വാഴ്ച രാത്രിയിയാണ് നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു കാറപകടത്തില്‍ കൊല്ലപ്പെട്ടത്. സിദ്ദുവിനൊപ്പം അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന നടിയും കാമുകിയുമായ റീനാ റായ് രക്ഷപ്പെട്ടിരുന്നു. കാറിന് കാര്യമായ കേടുപാട് സംഭവിക്കാത്ത ഇടതുഭാഗത്തായിരുന്നു റീന ഇരിന്നിരുന്നത്. അപകടം സംഭവിച്ച ഉടന്‍ എയര്‍ബാഗ് പ്രവര്‍ത്തന ക്ഷമമായത് റീനയുടെ ജീവന് രക്ഷിക്കാനിടയാക്കിയെന്നാണ് പോലീസ് പറയുന്നത്.
സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന റീനയുടെ ഭാഗത്തുള്ള എയര്‍ബാഗ് തുറന്ന് അവര്‍ക്ക് സംരക്ഷണമേകി. അതേ സമയം സിദ്ദുവിന്റെ ഭാഗത്തുള്ള എയര്‍ബാഗ് തുറന്നതിന് ശേഷം പൊട്ടിത്തെറിക്കുകയുണ്ടായി. എയര്‍ബാഗ് പൊട്ടാതിരുന്നത് കാരണം റീനക്ക് തലക്കോ നെഞ്ചിനോ ഗുരുതരമായ പരിക്കേറ്റിട്ടില്ല. എന്നാല്‍ സിദ്ദുവിന് തലക്ക് ഗുരതരമായി പരിക്കേറ്റിരുന്നു. ഹരിയാണയിലെ ഖാര്‍ഖോഡയില്‍ ദീപ് സിദ്ദുവും റീന റായിയും സഞ്ചരിച്ച വാഹനം ട്രക്കിലിടിക്കുകയായിരുന്നു. കുണ്ട്ലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ് ഹൈവേയില്‍ പിപ്ലി ടോള്‍ പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം. ഇതിനിടെ അപകടത്തിന് ഒരു ദിവസം മുമ്പ് ഇരുവരും വാലന്റൈന്‍സ് ഡേ ആഘോഷിച്ചതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
അപകടത്തിന് തൊട്ടുമുമ്പ് റീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായത്. ഇരുവരും ചേര്‍ന്നെടുത്ത അവസാന ചിത്രം കൂടിയാണിത്. ഹരിയാണയിലെ ഖര്‍ഖോഡ ആശുപത്രിയില്‍ വെച്ചായിരുന്നു സിദ്ദു മരിച്ചത്. ദീപുവിന് അന്ത്യപ്രണാമം അര്‍പ്പിക്കുന്നു FC