അമ്മയില്‍ നിന്ന് അകലാന്‍ ശ്രമിച്ച് കാവ്യ മാധവന്… ഏറ്റവും മോശപ്പെട്ട സമയം.. തുറന്നടിച്ച് ഇന്നസെന്റ്….
വെള്ളിത്തിരയിലെ തന്റെ ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് ഇന്നസെന്റ്. ഒരു നടന് എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. അതേസമയം, തനിക്ക് പിടിപെട്ട ക്യാന്‍സര്‍ എന്ന രോഗത്തിനെയും ചിരിച്ച് കൊണ്ട് നേരിടാനും രോഗത്തെ അതിജീവിച്ച് മുന്നോട്ട് വരാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്നസെന്റ് ഇതിന് മുന്‍പും തന്റെ അനുഭവങ്ങളെ കുറിച്ച് പറയുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് കൗതുകമാകാറുണ്ട്.
ഇപ്പോഴിതാ ഇന്നസെന്റ് മകളെപോലെ കാണുന്ന നടി കാവ്യാ മാധവനെ കുറിച്ചും നടി അമ്മ എന്ന താരസംഘടനില് നിന്ന് രാജിയ്ക്ക് ഒരുങ്ങിയതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഇന്നസെന്റിന്റെ വാക്കുകളിലേക്ക്… ഒരിക്കല്‍ കാവ്യ എന്നോട് ചോദിച്ചു, ഇതെന്താ ഇന്നസെന്റ് അങ്കിളേ ഇങ്ങനെയൊക്കെ വരുന്നത്? ഇന്നസെന്റ് അങ്കിളിനെ പോലൊരാള്‍ക്ക് ഈ അസുഖം വരേണ്ട കാര്യമുണ്ടോ?””കാവ്യ അമ്മയുടെ എക്സിക്യൂട്ടീവ് അംഗമാണ് അന്ന്. ഞാന്‍ അവളോട് പറഞ്ഞു, എനിക്കൊരു കാര്യം മനസ്സിലായി. അമ്മയില്‍ നിന്നും പത്ത് പൈസ നമ്മള് പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗങ്ങള്‍ വരും. അത് കേട്ടതും അവള് അങ്കിളൊന്ന് മിണ്ടാതിരിക്കൂവെന്ന് പറഞ്ഞു.
ഞാന്‍ അവളോട് പറഞ്ഞു, നമ്മള് അമ്മ സംഘടനയില്‍ നിന്നും എടുത്താല്‍ ഇങ്ങനെയായിരിക്കും. അപ്പോള്‍ പ്രസിഡന്റ് അങ്കിള്‍, സെക്രട്ടറി മമ്മൂട്ടിയല്ലേ അപ്പോള്‍ മമ്മൂട്ടിയങ്കിളിനോ എന്ന് ചോദിച്ചപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. മാത്രമല്ല, ഇനി ഇങ്ങനെയുള്ള പണം എടുക്കുന്നത് കണ്ടിട്ട് കണ്ടില്ലാ എന്ന് നടിക്കുന്നവര്‍ക്കും ഈ രോഗം വരാം എന്ന് ഞാന്‍ പറഞ്ഞതും അവള് നെഞ്ചത്ത് കൈ വച്ചു. അങ്കിള്‍ വെറുതെ തമാശ പറയുകയാണെന്ന് പറഞ്ഞ് അവള് പോയി”
”ഒരാഴ്ച കഴിഞ്ഞപ്പോള്‍ കാവ്യ മാധവന് എന്നെ വിളിച്ചു. ഇന്നസെന്റ് അങ്കിളേ ഞാനാ കാവ്യ. അന്ന് പറഞ്ഞില്ലേ പൈസ എടുത്താല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും ഇതുപോലെ സംഭവിക്കാം എന്ന്. ഞാന്‍ ഇവിടെ അമ്മയോടും അച്ഛനോടും പറഞ്ഞപ്പോള്‍ നമ്മക്ക് ഒന്നും വരില്ലാ എന്നാണ് അവര്‍ പറഞ്ഞത്. അത് ചോദിക്കാന്‍ വിളിച്ചതാണെന്ന് പഞ്ഞു.
അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവള് പിന്നേയും എന്നെ വിളിച്ചു. അങ്കിളേ ഞാനാണ് കാവ്യ എന്ന് പറഞ്ഞു, എന്തേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഞാന്‍ രാജി വെക്കുകയാണെന്നായിരുന്നു കാവ്യ പറഞ്ഞത്. ഞാന്‍ പറഞ്ഞത് അവള് കാര്യമാക്കി എടുത്തു. പിന്നീട് എല്ലാം തമാശയായിരുന്നു എന്ന് ഇന്നസെന്റ് പറഞ്ഞ് വ്യക്തമാക്കി എന്നാണ് അദ്ദേഹം പറയുന്നത്.