അരമണ്ടലത്തില് ശോഭന… പുതിയ ചുവടുകള്‍ പുറത്ത് വിട്ട് താര സുന്ദരി……..
മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ശോഭന. അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു നൃത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ് ശോഭന.
”മഹാരാജ സ്വാതി തിരുന്നാളിന്റെ എനിക്ക് പ്രിയപ്പെട്ടവയില്‍ ഒന്ന്” എന്ന് വീഡിയോയില്‍ കുറിച്ചിട്ടുണ്ട്. ശോഭനയുടെ നൃത്ത വിദ്യാര്‍ത്ഥികളും താരത്തിനൊപ്പം വീഡിയോയില്‍ ചുവടുവെക്കുന്നുണ്ട്.
അടുത്ത കാലത്താണ് ശോഭന സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തന്റെ ഏറ്റവും വലിയ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന ഇന്‍സ്റ്റാഗ്രാമില്‍ കൂടുതലും സംസാരിക്കാറുള്ളത്. തന്റെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.FC