അല്ലുവിന്റെ പുഷ്പ്പ ഹിറ്റ്, അനുശ്രീയുടെ സാമി സാമി ഡാന്‍സും ഹിറ്റ്, എന്തുകിട്ടിയാലും കളിക്കും

കലയോടുള്ള ഇഷ്ടം, ആരാധകരോട് ചേര്‍ന്ന് നില്‍ക്കാനുള്ള അടങ്ങാത്ത ആഗ്രഹം ഇതെല്ലാം തികഞ്ഞ ഒരു നടിയാണ് അനുശ്രീ, വന്ന വഴികള്‍ സഹപ്രവര്‍ത്തകര്‍ തന്റെ നാട് സംസ്കാരം എന്നിവയെല്ലാം മുറുക്കെ പിടിച്ചാണ് ജീവിതം, സിനിമകളിലും സമൂഹ മാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് അനുശ്രീ എന്നതും താരത്തിന്റെ പ്രത്യേകതയാണ്. ലോക്ക്ഡൗണ്‍ സമയത്താണ് അനുശ്രീ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമായത്. നിരവധി വിശേഷങ്ങള്‍ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമാ തിരക്കുകളിലേക്ക് ചേക്കേറിയിട്ടും നടി ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിതാ, പുഷ്പയിലെ ഹിറ്റ് ഗാനമായ ‘സാമി’യ്ക്ക് ചുവടുവയ്ക്കുകയാണ് നടി.അതേസമയം മിനിസ്ക്രീനിലൂടെയും, ആല്‍ബങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ
ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ്
ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്.
ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത
നേടി. റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ട്വല്‍ത്ത് മാന്‍ ആണ് അനുശ്രീ നായികയായി റിലീസിന് ഒരുങ്ങുന്നത്. FC