അസുഖം മാറി… ഭയപ്പെട്ടത് ഒന്നുമില്ല… ആരാധകര്‍ക്കും സന്തോഷം…… റിമിടോമി മടങ്ങുകയാണ്..
ആലാപനത്തില്‍ തന്റെതായ ഒരു ശൈലി സൃഷ്ടിച്ചെടുത്ത് സദസ്സിനെ കൈയ്യിലെടുക്കാനുള്ള ഒരു പ്രത്യേക കഴിവ് റിമി ടോമി എന്ന പ്രസരിപ്പുള്ള ഈ കലാകാരിയില്‍ മാത്രമേ മലയാളികള്‍ കണ്ടിട്ടുള്ളൂ.
സ്റ്റേജ് ഷോകളില്‍ പാടാന്‍ തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ ആ എനര്‍ജിയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഒരു ഗായിക എന്ന ലേബലില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന താരമല്ല റിമി ടോമി. പിന്നീട് നടിയായി അവതാരികയായും താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി.
അവതാരിക എന്ന റിമിയെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒന്നും ഒന്നും മൂന്ന് എന്ന റിമി അവതാരിക ആയി എത്തിയ പരിപാടി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഇപ്പോള്‍ ഒരു പ്രമുഖ ചാനലിലെ സംഗീത റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായി എത്തുന്ന റിമിയെ കുറിച്ച് ദിവസങ്ങളായി കാണാത്തതിന്റെ വിഷമത്തിലായിരുന്നു ആരാധകര്‍. ഷൂട്ടിംഗ് വേളകളില്‍ വെച്ച് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ റിമി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
ഇപ്പോഴിതാ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ഷോയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സ്റ്റൈലന്‍ ലുക്കിലാണ് താരത്തിന്റെ മടങ്ങി വരവ്. ഷോയുടെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. താരത്തിന്റെ മടങ്ങി വരവ് സൂപ്പര്‍ ഫോറിന്റെ ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്.
റിമിയ്ക്ക് പിന്നാലെ വിധു പ്രതാപിനും ജ്യോത്സനയ്ക്കും എല്ലാം കൊവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ റിമി ടോമിയുടെ തിരിച്ചുവരവ് ആരാധകരും ഷോയുടെ അണിയറ പ്രവര്‍ത്തകരും ഒരു ആഘോഷമാക്കി മാറ്റുകയാണ്. പരിപാടിയില്‍ റിമിയുടെ അഭാവം നികത്താന്‍ കഴിയാത്തതാണ് എന്നാണ് ആരാധകര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.FC