ആല്‍ബങ്ങളില്‍ നിന്ന് സീരിയലിലെത്തിയ ദേവിക നമ്പ്യാരെ ഗായകന് വിജയ്യാണ് കെട്ടിയത് ….

അങ്ങിനെ സീരിയലില്‍ നിന്ന് ഒരു സുന്ദരികൂടി കഴുത്തില്‍ താലി കെട്ടാന്‍ തലകുനിച്ചു.അഭിനയിക്കാന്‍ അവസരം തേടി നടന്ന കാലം ആല്‍ബങ്ങളില്‍ ബാല താരമായി തുടങ്ങി…
മലയാളത്തില്‍ ആല്‍ബങ്ങള്‍ വെന്നിക്കൊടി പാറിക്കുന്ന സമയം.. കോഴിക്കോടുനിന്ന് സജിമില്ലെനിയം എന്ന സംവിധായകന് ഖല്‍ബാണ് ഫാത്തിമ, താജ് മഹല്‍, നീലക്കുയില്‍, പാലാണ് പ്രേമം, എന്നുമെന്‍ ഖല്ബില് പോലുള്ള സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു ആരാധകരെ ത്രസിപ്പിക്കുന്ന കാലം.. എം ജി ശ്രീകുമാര്‍ ആലപിച്ച മുത്തുഹബീബീ മൊഞ്ചത്തി എന്ന ആല്‍ബത്തില്‍ എം ജി ശ്രീകുമാറിനും, പ്രകാശിനും ഒപ്പം നായികയായി അഭിനയിക്കാനെത്തിയത് ദേവിക നമ്പ്യാരായിരുന്നു..
അവിടുന്ന് പിന്നെ സീരിയലിലേക്കു ചേക്കേറിയ ദേവിക ഭാഗ്യമുള്ള നായികയായിമാറി സീരിയലില്‍.. രാക്കുയില്‍ സീരിയലിലെ തുളസി, നടി ദേവിക നമ്പ്യാരെ കുറിച്ച് പറയാന്‍ ഈ കഥാപാത്രം മാത്രം മതി. ശാലീന സൗന്ദര്യവും അച്ചടക്കവുമൊക്കെയുള്ള തുളസിയെ പോലെ തന്നെയാണ് ദേവികയും. ഇപ്പോഴിതാ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ദേവിക നമ്പ്യാര്‍ വിവാഹിതയായി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പേ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ ഗുരുവായൂര്‍ വെച്ച് ലളിതമായിട്ടായിരുന്നു താരവിവാഹം നടന്നത്. ഗായകന് വിജയ് മാധവും ദേവികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. ജനുവരിയില്‍ വിവാഹം ഉണ്ടാവുമെന്നും അന്ന് താരങ്ങള്‍ സൂചിപ്പിച്ചു. ഇപ്പോഴിതാ വിവാഹശേഷമുള്ള നവദമ്പതിമാരുടെ ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.
ജനുവരി ഇരുപത്തിരണ്ടിന് ഗുരുവായൂരപ്പനെ സാക്ഷിയാക്കി, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ദേവിക-വിജയ് വിവാഹം നടന്നത്. സെറ്റ് മുണ്ടും ഉടുത്ത് മുല്ലപ്പൂവൂം ആഭരണങ്ങളുമണിഞ്ഞ് കേരള തനിമയിലായിരുന്നു ദേവിക. കസവ് മുണ്ടും മേല്‍മുണ്ടും ആയിരുന്നു വിജയിയുടെ വേഷം. താലിചാര്‍ത്തി തുളസിയണിഞ്ഞു നില്ക്കുന്ന താരദമ്പതികള്‍ക്ക് മംഗളം നേരുന്നു FC