ഇതുവരെ ഇന്ത്യയില്‍ സ്വന്തമായി വീടില്ല എന്ന ദു:ഖം തീര്‍ത്ത് സണ്ണി ലിയോണ്‍ – – മുംബൈയില്‍ ഇതാ……
ജന്മദേശം പഞ്ചാബാണ്.ഹോളിവുഡിലേക്ക് ചേക്കേറി.അവിടെ പാറി പറന്ന് നടന്ന് സണ്ണി ഇന്ത്യയില്‍ മടങ്ങിയെത്തിയതോടെ അവരുടെ ഇമേജും മൊത്തം മാറി.നല്ല നടിയായി മനുഷ്യ സ്നേഹിയായി കുട്ടികളെ ദത്തെടുത്ത് വളര്‍ത്തി തന്നിലെ അമ്മയെ അവരുണര്ത്തി.അവര്‍ക്ക് ഒരു ദു:ഖം ഉണ്ടായിരുന്നു.കോടികള്‍ ഉള്ളം കൈയ്യില്‍ ഉണ്ടായിട്ടും ഒരു വീട് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല ഇന്ത്യയില്‍ ഇതുവരെ എന്നത്. എന്തായാലും ആ ദു:ഖം കഴിഞ്ഞു.അവര്‍ ഒരു വീട് സ്വന്തമാക്കി.മുംബൈയിലെ ക്രിസ്റ്റല്‍ ഗ്രൂപ്പ് ബില്‍ഡേഴ്സിന്റെ അറ്റ്ലാന്റേഴ്സ് എന്ന പ്രോജക്റ്റിന് കീഴിലുള്ള വീടാണ്്.സണ്ണിലിയോണ്‍ സ്വന്തമാക്കിയത്.മുംബൈയുടെ ഹൃദയഭാഗത്ത് തന്നെയാണേ്രത ഈ ഭവന സമുച്ചയം.അവിടെയുള്ള മറ്റ് താരങ്ങള്‍ ഇന്ത്യന്‍ ഐകണ്‍ അമിതാഭ് ബച്ചന് സംവിധായകനും നിര്‍മ്മാതാവുമായ ആനന്ദ് എല്‍ റോയ് തുടങ്ങിയ വന്‍ താരനിരയാണ്.സണ്ണിലിയൊണിന്റെ പോസ്റ്റ് ഇങ്ങനെ – – ഇന്ത്യയില്‍ ഞങ്ങളുടെ ജീവിതത്തിന്റെ പുതിയൊരദ്ധ്യായം ഇവിടെ തുടങ്ങുകയാണ് എനിക്കി ഈ വീടും ഞങ്ങളുടെ ഇവിടുത്തെ പുതിയ ജീവിതവും ഇഷ്ടപ്പെട്ടു.ഞങ്ങളുടെ മൂന്ന് കുട്ടികള്‍ കൂടിയാകുമ്പോള്‍ വീട് ശരിക്കും മനോഹരമായി മാറുകയാണ്.ഗൃഹപ്രവേശത്തിന്റെയും ചടങ്ങുകളുടെയും സന്തോഷനിമിഷങ്ങളുടെയും ഫോട്ടോസ് സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്.ALL THE BEST SUNNY & FAMILY.
ഫിലീം കോര്‍ട്ട്.