ഇത് തെസ്നിഖാനല്ല പ്രമുഖ ഗായികയാണ്. നിരാഹാരമിരുന്ന് മരണത്തിന് കീഴടങ്ങി.
അവരെ ചില ആംഗിളുകളില്‍ നിന്ന് നോക്കുമ്പോള്‍ മലയാളത്തിലെ
തമാശക്കാരിയായ നടി തെയ്നിഖാനെ പോലെയുണ്ട്.എന്നാല്‍ ഇത്
തെസ്നിഖാന് എന്ന നമ്മുടെ നടിയല്ല.തെറ്റിദ്ധരിച്ചവര്‍ ഇവരുടെ കഥ അറിയണം.തുര്‍ക്കിയെന്ന രാജ്യത്തെ പ്രശസ്തയായ നാടോടി ഗായിക ഹെലിന്ബോലെക്കാണിത്.യോറം എന്ന ബാന്റിലെ മികച്ച ഗായികയായിരുന്നു ഹെലിന്.ഈ ബാന്റിന് രാജ്യത്ത് ലക്ഷക്കണക്കിന് ആരാധകരുമുണ്ടായിരുന്നു.2016 ലായിരുന്നു യോറംബാന്റ് പിറവികൊള്ളുന്നത്. പ്രതിഷേധസ്വരമായിരുന്നു ബാന്റിന്റെ പ്രത്യേകത
ഇവരുടെ ഗാനങ്ങള്‍ക്ക് ആരാധകരേറിയപ്പോള്‍ അവിടുത്തെ സര്‍ക്കാറിന്റെ കണ്ണിലെ കരടായി.പക്ഷെ ബാന്റ് പിന്നെയും പാടി ആര്‍ക്ക് മുന്നിലും മുട്ടുമടക്കാതെ.എന്നാല്‍ സര്‍ക്കാര്‍ ഈ ബാന്റിന് പൂട്ടിട്ടു നിര്‍ത്തിയ കാരണം ഇതായിരുന്നു,നിരോധിക്കപ്പെട്ട ഭീകര സംഘടനയായ റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയുമായി ഇവര്‍ക്ക് ബന്ധമുണ്ട്.
ആയതിനാലാണ് ഇവര്‍ ഇത്തരത്തില്‍ പരിപാടികള്‍ നടത്തുന്നത്
എന്നായിരുന്നു ആരോപണം.അതിന്റെ പേരില്‍ ഈ സംഘത്തിലെ
മുഴുവന്‍ പേരെയും ജയിലിലടച്ചു.ബാന്റിനെ നിരോധിക്കുകയും ചെയ്തു.ഹെലിനും മറ്റ് ഗായകരും കഴിഞ്ഞ വര്‍ഷം നവംബറില്‍
ജയില്‍ മോചിതരായെങ്കിലും തങ്ങള്‍ക്ക് നിഷേധിച്ച പാടാനുള്ള
സ്വാതന്ത്ര്യം അനുവദിച്ച് കിട്ടണമെന്ന് പറഞ്ഞ് നിരാഹാരം ആരംഭിച്ചു.288 ദിവസം അവരും ഒപ്പം ഗായകനായ ഇബ്രാഹിം ഗോക്ചെക്കും ഇസ്താംബുളില്‍ നിരാഹാര സമരമായിരുന്നു.28 വയസ്സുകാരിയായ ഹെലിന് 2020 ഏപ്രില്‍ 3ന് വിട പറഞ്ഞു.പാടിവെച്ച ഗാനങ്ങള്‍ മാത്രം ഇനി ബാക്കി. ആദരാംഞ്ജലികളോടെ ഫിലീം കോര്‍ട്ട്.