ഇത് മകള്‍ക്കുള്ള ക്രിസ്മസ് സമ്മാനം, ‘അച്ഛന് ഉണ്ടായിരുന്നെങ്കില്‍ അഭിമാനിക്കുമായിരുന്നു’ പൃഥ്വിയുടെ മകള്‍ അല്ലി…
സൂപ്പര്‍ താരത്തിന്റെ മകളാണ് അതുകൊണ്ടു തന്നെ അല്ലിയെ കുറിച്ച് എന്തു വാര്‍ത്തയറിയാനും ആരാധകര്‍ക്കിഷ്ടമാണ്, മകള്‍ അലംകൃതയുടെ സ്വകാര്യത നഷ്ടപ്പെടുമെന്ന് പറഞ്ഞു മുന്‍
കാലങ്ങളില്‍ ഫോട്ടോയൊന്നും കാണിക്കാറില്ലായിരുന്നു, അലംകൃത തന്റെ കഴിവുകള്‍
പ്രകടിപ്പിച്ചതോടെ മാതാപിതാക്കളായ പൃഥ്വിക്കും സുപ്രിയക്കും അവളെ മൂടിവെക്കാന്‍
പറ്റാതായി എന്നതാണ് സത്യം,
ഈ അടുത്തകാലത്തായി സുപ്രിയ പങ്കുവയ്ക്കുന്ന മകളുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറെ കൗതുകത്തോടെയാണ് വായിക്കാറ്. അലംകൃത തന്റെ പുസ്തകങ്ങളില്‍ കുറിച്ച കവിതകളും കഥകളുമൊക്കെ പലതവണ പൃഥ്വിയും സുപ്രിയയും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകളുടെ ചെറുകവിതകളുടെ സമാഹാരം പുറത്തിറക്കിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.
മകള്‍ക്കുള്ള ക്രിസ്മസ് സമ്മാനമാണ് ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന ഈ പുസ്തകം. ഇത് വില്‍പ്പനയ്ക്കുള്ളതല്ലെന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി കുറച്ച് പകര്‍പ്പുകള്‍ മാത്രമാണുള്ളതെന്നും സുപ്രിയ പുസ്തകത്തിന്റെ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട് മറ്റൊരു പോസ്റ്റില്‍ സുപ്രിയ ഇങ്ങനെ കുറിച്ചു.’കഴിഞ്ഞ വര്‍ഷം ആലി എഴുതിയ ചെറുകവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. അവളുടെ ഈ കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ സൂക്ഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിലാക്കാമെന്ന് കരുതിയത്.
അച്ഛന്റെ ചികിത്സകള്‍ക്കിടയിലാണ് പുസ്തകത്തിന്റെ കാര്യങ്ങളൊക്കെ ചെയ്തത്. പുസ്തകം പ്രസിദ്ധീകരിക്കുന്നത് കണ്ടിരുന്നെങ്കില്‍ എന്റെ അച്ഛന് ആലിയെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുമായിരുന്നു. കോവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയിരുന്നത് അച്ഛനായിരുന്നു! അവളുടെ ആദ്യ പുസ്തകം അച്ഛനുവേണ്ടി സമര്‍പ്പിക്കുന്നു, അല്ലിയുടെ എഴുത്തുകള്‍ വളരട്ടെ അത് വായിക്കാന്‍ നമുക്ക് കാത്തിരിക്കാം FC