ഇത് സുരേഷ് ഗോപിയാണ് കല്യാണവീട്ടിലെത്തിയപ്പോള്‍ പാട്ടുപാടാന്‍ നിര്‍ബന്ധം, കണ്ടില്ലേ പാടിത്തിമിര്ക്കുന്നത് ….

ഭൂമിയില്‍ കാലുകുത്തിയ താരമാണ് സുരേഷ് ഗോപി, അതുകൊണ്ടു തന്നെ മനുഷ്യരെ തിരിച്ചറിയാനുള്ള കഴിവും അവര്‍ക്കുവേണ്ടത് കൊടുക്കാനുള്ള ചങ്കുറപ്പും താരത്തിനുണ്ട്, കിട്ടുന്നത് മുഴുവന്‍ സമാഹരിച്ചു വലിയ ബിസ്സിനസ്സ് സ്ഥാപനങ്ങളോ തിയേറ്ററുകളോ ഒന്നും തന്നെ സുരേഷ് ഗോപി സ്വന്തമാക്കിയിട്ടില്ല, മാസങ്ങള്ക്കുമുന്പാണ് മിമിക്രി കലാകാരന്മാരോട് പറഞ്ഞത് എനിക്ക് സിനിമകിട്ടിയാല് അതിന്റെ പ്രതിഫലത്തില്‍നിന്ന് രണ്ട് ലക്ഷം തരാമെന്ന്, അത് കൊടുത്തത് വലിയ വാര്‍ത്തയായി, തൃശൂര്‍ ശക്തന് സ്റ്റാന്‍ഡ് നവീകരണത്തിന് രണ്ടുകോടി കൊടുത്തതും ഈ അടുത്ത ദിവസമാണ്.
അശരണര്‍ക്ക് കൈത്താങ്ങാവുന്ന താരത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തയിതാ വിവാഹവീട്ടില്‍ പാട്ടുപാടി കയ്യടി നേടി നടനും എംപിയുമായ സുരേഷ് ഗോപി. വിവാഹവിരുന്നില്‍ പങ്കെടുക്കുന്നതിനിടെ വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ താരത്തെ വേദിയിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. ഉടന്‍ തന്നെ വേദിയിലെത്തിയ സുരേഷ് ഗോപി മൈക്ക് കയ്യിലെടുത്ത് ഗംഭീരമായി പാടി. ‘ഇളയനിലാ പൊഴിഗിറതേ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്. സംഗീതോപകരണങ്ങളുടെ താളത്തിനൊപ്പം മനോഹരമായാണു സുരേഷ് ഗോപി പാടുന്നത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ പാട്ട് ആസ്വാദകര്‍ ഏറ്റെടുക്കുന്നത് വീഡിയോയില്‍ കാണാം. പാടിക്കഴിഞ്ഞ ഉടന്‍ മൈക്ക് കൈമാറി താരം വേദി വിടുകയും ചെയ്തു. ഇതുപോലുള്ള ആളുകള്‍ ഇനിയുമുണ്ടെങ്കില്‍ ഇതാകും സ്വര്‍ഗ്ഗം FC