ഇഷ്ട നടനും ഭാര്യയും വിമാനം തകര്‍ന്ന് വീണ് മരിച്ചു.വാര്‍ത്തയറിഞ്ഞ ഞെട്ടലില്‍ താരങ്ങള്‍.
വിമാനം തകര്‍ന്ന് ടാര്സന് നടന് ജോ ലാറയും ഡയറ്റ് ഗുരു ഭാര്യയുമുള്‍പ്പെടെ 7 പേര് മരിച്ചു.അമേരിക്കന്‍ നഗരമായ നാഷ് വില്ലെക്ക് സമീപമുള്ള തടാകത്തിലാണ് വിമാനം തകര്‍ന്ന് വീണത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ബിസിനസ് ജെറ്റ് തകര്‍ന്ന് അപകടമുണ്ടായത്.ഫ്ളോറിഡയിലെ പാം ബീച്ചിലേക്കുള്ള ടെന്നസ്സീ വിമാനതാവളമായ മിര്നായില് നിന്ന് പറന്നുയര്‍ന്ന വിമാനം തകര്‍ന്നതായി റഥര്‍ഫോര്‍ഡ് കൗണ്ടി ഫയര്‍ റെസ്ക്യൂ ക്യാപ്റ്റന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.വിമാനം പേഴ്സി പ്രീസ്റ്റ് തടാകത്തിലേക്ക് വീഴുകയായിരുന്നത്രേ.വിമാനത്തില്‍ 7 പേര് ഉണ്ടായിരുന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്േ്രടഷന്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാത്രിയോടെ അപകടത്തില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്ന് ആര് സി എഫ് ആര് ഇന്‍സിഡന്റ് കമാന്‍ഡര്‍ ക്യാപ്റ്റന്‍ ജോഷുവ ഫഌന്‍ഡേഴ്സ് പത്രസമ്മേളനത്തില്‍ അറിയിച്ചു.തിരച്ചിലില്‍ വിമാന അവശിഷ്ടങ്ങളും മനുഷ്യാവശിഷ്ടങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.ഞായറാഴ്ച രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുമെന്നും തിങ്കളാഴ്ച രാവിലെ പുന:രാരംഭിക്കുമെന്നും ആര് സി എഫ് ആര് അറിയിച്ചു.
1989ലെ ടെലിവിഷന്‍ സിനിമയായ ടാര്സന് ഇന്‍ മാന്‍ഹാട്ടനില്‍ ലാറ ടാര്‍സനെ അവതരിപ്പിച്ചു.1996-97 കാലഘട്ടത്തില്‍ ടാര്സന് ദി എപ്പിക് അഡ്വഞ്ചേസ് എന്ന ടെലിവിഷന്‍ പരമ്പരയില്‍ അദ്ദേഹം അഭിനയിച്ചു.
2018ല്‍ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ ഭാര്യ ഗ്വെന്‍ ഷാംബ്ലിന്‍ ലാറ വെയിറ്റ് ലോസ് മിനിസ്ട്രീസ് എന്ന ക്രിസ്റ്റിയന്‍ ശരീരഭാരം കുറയ്ക്കുന്ന ഗ്രൂപ്പിന്റെ നേതാവായിരുന്നു.1986ല്‍ അവര്‍ ഗ്രൂപ്പ് സ്ഥാപിച്ചു.തുടര്‍ന്ന് 99ല്‍ റെമ്നെന്ന്റ് ഫെലോഷിപ്പ് ചര്‍ച്ച് സ്ഥാപിച്ചു.
ഫിലീം കോര്‍ട്ട്.