ഈ രണ്ട് വേഷത്തിലും റിമിക്കല്ലാതെ ആര്‍ക്ക് സുന്ദരിയാകാന്‍ കഴിയും.
മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമൊക്കെയായ റിമി ടോമി.ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാള പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറിയ റിമിക്കുള്ളത്.തുടക്കലുണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് താരം ഇപ്പോള്‍.ലുക്കും ഹെയര്‍ സ്റ്റൈലും റിമിയുടെ ശരീരഭാരത്തില്‍ തന്നെയും മാറ്റങ്ങള്‍ വന്നു.പഴയ രൂപത്തില്‍ നിന്ന് ഇപ്പോഴത്തെ ലുക്കിലേക്കെത്തിയതിന്റെയും തടി കുറച്ചതിന്റെയും രഹസ്യമൊക്കെ റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു.പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി ആരാധകരെ ഞെട്ടിക്കാറുണ്ട് താരം.ഇത്തവണയും രണ്ട് വ്യത്യസ്ത ലുക്കിലെത്തിയാണ് ആരാധകരെ ഞെട്ടിച്ചത്.
ദാവണി ധരിച്ച് തലയില്‍ പൂവ് ചൂടി നാടന്‍ പെണ്ണായുള്ള ചിത്രമായിരുന്നു ഒന്ന്.വസ്ത്രത്തിന് വളരെ അനുയോജ്യമായ സിംപിള്‍ ആഭരണങ്ങളും ഹെയര്‍ സ്റ്റൈലുമായിരുന്നു റിമി ഇട്ടിരുന്നത്.ഈ ലുക്ക് ആരാധകര്‍ ഏറ്റെടുത്തതോടെ അതില്‍ നിന്ന് വളരെ വ്യത്യസ്തമായി നല്ല മോഡേണ്‍ ലുക്കിലുള്ള ഗൗണ്‍ ധരിച്ച് റിമി വീണ്ടും എത്തി.വീണ്ടും മെലിഞ്ഞ് സുന്ദരിയായെന്നും ഓരോ ദിവസം കഴിയുമ്പോഴും താരത്തിന് പ്രായം കുറഞ്ഞ് കുറഞ്ഞ് വരികയാണെന്നുമാണ് ആരാധകര്‍ നല്കുന്ന കമന്റുകള്‍.
ഫിലീം കോര്‍ട്ട്.