എനിക്കിനി വിവാഹം… മനസ്സിലുള്ളത് തുറന്ന് പറഞ്ഞ് നടി മേഘ്ന വിന്‍സെന്റ്.
വലിയ ആര്‍ഭാടമായിരുന്നു സീരിയല്‍ നടി മേഘ്നരാജിന്റെ വിവാത്തിന്. കെട്ടുമെന്ന് ഉറപ്പിച്ചത് മുതല്‍ ഫോട്ടോഷൂട്ടും വീഡിയോ ദൃശ്യങ്ങളെല്ലാമായി നിറഞ്ഞു നിന്ന് അവസാനം തലയും താഴ്ത്തി മടങ്ങി. ഇപ്പോഴിതാ വിവാഹമെന്ന് കേട്ടാലേ പേടിയാണ് എന്ന് പറഞ്ഞു പാവം വന്നിരിക്കുന്നു.
ഒരിടവേളയ്ക്കുശേഷം ‘മിസിസ് ഹിറ്റ്ലര്‍’ പരമ്പരയിലൂടെ വീണ്ടും ആരാധക ഹൃദയം കവര്‍ന്നിരിക്കുകയാണ് മേഘ്ന വിന്‍സെന്റ്. അടുത്തിടെ താരത്തിന്റെ വിവാഹ മോചനം വാര്‍ത്തയായിരുന്നു. മേഘ്ന വീണ്ടും വിവാഹിതയാകുമോ എന്ന് നിരവധി പേര് ചോദിക്കുന്നുണ്ട്. ഉടനൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ മേഘ്ന പറഞ്ഞിരിക്കുന്നത്. ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ സമാധാനം എന്നായിരുന്നു മേഘ്ന പറഞ്ഞത്. ഇപ്പോള്‍ തനിക്കതുണ്ടെന്നും മേഘ്ന പറഞ്ഞു. ലവ് മാരേജ് ആണോ അറേഞ്ച്ഡ് മാരേജ് ആണോ നല്ലതെന്ന ചോദ്യത്തിന് രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതിയെന്നായിരുന്നു മേഘ്നയുടെ മറുപടി. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന് ചോദിച്ചപ്പോള്‍ സിംഗിളാണെന്നും മിംഗിളാവാന്‍ തയ്യാറല്ലെന്നുമാണ് മേഘ്ന പറഞ്ഞത്. മേഘ്ന ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്തെന്ന് ചോദിച്ചപ്പോള്‍, ”ഒന്നും മറക്കരുത്, നമ്മളെ നമ്മളാക്കിയ കുറേ കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിലുള്ളത്. അതൊക്കെ മറന്നാല്‍ നമ്മള് നമ്മളല്ലാതായിപ്പോകും. ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളില്‍നിന്നും നമുക്ക് പാഠം ലഭിക്കാം, ഓര്‍മ്മകള്‍ ലഭിക്കാം, ചിലത് നമ്മുടെ തെറ്റുകളാവാം. അതൊന്നും മറക്കേണ്ടതില്ല. അതില്‍നിന്നും നല്ലത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുക,” മേഘ്ന പറഞ്ഞു.
ഒപ്പം തന്റെ മേഖല അഭിനയമാണെന്നും അതിനാല്‍ തന്നെ സിനിമയിലും സീരിയലിനും അഭിനയിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും തന്റെ ഫസ്റ്റ് ലവ് ഡാന്‍സാണെന്നും മേഘ്ന പറഞ്ഞു. അഭിനയിക്കാനും പാട്ടു പാടാനും തനിക്ക് ഇഷ്ടമാണെന്നും മേഘ്ന പറഞ്ഞു. മേഘ്ന ജീവിതമാണ് അത് മനോഹരമായി ജീവിച്ചു തീര്‍ക്കുക. FC