എന്നെ ഒന്നിനും കൊള്ളാത്തവളാക്കി മാറ്റി നിര്‍ത്തി – ദിലീപിന്റെ നായിക മന്യ പറയുന്നു.
വന്നു കണ്ടു കീഴടക്കി പിന്നെ എങ്ങോട്ട് പോയി മറഞ്ഞു. ഇത് മന്യ എന്ന നടിയുടെ കാര്യമാണ്.ജോക്കര്‍ എന്ന ലോഹിതദാസ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി മലയാള സിനിമയില്‍ രംഗപ്രവേശം. ആ ഹിറ്റ് സിനിമക്ക് ശേഷം ദിലീപ് ഇരട്ട വേഷത്തിലെത്തിയ കുഞ്ഞികൂനനിലും മന്യ വേഷമിട്ടു.കൂടാതെ മലയാള ചിത്രങ്ങളായ 11ല്‍ വ്യാഴം,കനല്‍കണ്ണാടി,രക്ഷകന്, പറഞ്ഞ് തീരാത്ത വിശേഷങ്ങള്‍, അപരിചിതന്,സ്വന്തം മാളവിക,സ്വന്തം മകള്‍ക്ക് സ്നേഹപൂര്‍വ്വം.സ്വന്തമെന്ന് കരുതി തുടങ്ങിയ സിനിമകളിലായിരുന്നു അഭിനയം.തെലുങ്ക്,തമിഴ് സിനിമകളിലും താരസുന്ദരി വേഷമിട്ടു.2013ല്‍ വികാസ് വാജ്പേയിയെ വിവാഹം കഴിച്ച് സിനിമ മതിയാക്കി മടങ്ങി.അതിന് മുമ്പ് സത്യ പട്ട്യേലിനെ 2008ല്‍ വിവാഹം കഴിച്ചിരുന്നു.2012ല്‍ വിവാഹമോചിതയായി.വേദന നിറഞ്ഞ ജീവിത വഴികളെ കുറിച്ചും മന്യ പറയുന്നതിങ്ങനെ- –
ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല.അച്ഛനെ നഷ്ടപ്പെട്ടത് മുതല്‍ ഒറ്റകാലില്‍ നില്ക്കാന് നന്നായി ബുദ്ധിമുട്ടി.ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി.ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.ഒരിപാട് കരഞ്ഞു പക്ഷെ ഒരിക്കലും പിന്മാറരുത്.പരാജയപ്പെട്ട് പിന്മാറില്ലെന്ന് പറഞ്ഞുറപ്പിച്ചു.എന്റെ അവസാന ശ്വാസം വരെ പൊരുതാന്‍ ഉറച്ചു.തോല്ക്കാന് ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി മുന്നോട്ട് നടക്കുന്നവര്ക്കുമുളളതാണ് വിജയം.നിങ്ങള്‍ നിങ്ങളുടെ വിജയം ദൂരെയാണ് എന്ന് കരുതുന്നുണ്ടെങ്കില്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ് ഒരിക്കലും പിന്മാറരുത് എന്നതാണ് എന്റെ മന്ത്രം.എന്റെ മക്കളെയും അതാണ് പഠിപ്പിക്കുന്നത്.
എല്ലാം ശരിയാകും നിങ്ങള്‍ വിജയമാണ് മന്യ…..
ഫിലീം കോര്‍ട്ട്.