എന്നെ ചാണകം എന്നുതന്നെ വിളിക്കൂ, ആ വിളിയില്‍ അഭിമാനിക്കുന്നു സുരേഷ് ഗോപി
കൂടുതല്‍പേര്‍ ഇഷ്ട്ടപെടുന്ന ഒരാളെ കുറച്ചു പേര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ എന്തുസംഭവിക്കും അത്രയേ ഇവിടെയും സംഭവിച്ചുള്ളു, സംഭവിക്കുന്നുമുള്ളു ഇഷ്ടമല്ലാത്ത ആ കുറച്ചുപേര്‍ ചേര്‍ന്ന് നാലുഭാഗത്തുനിന്നും അക്രമം അഴിച്ചുവിടും, എങ്ങനെയെല്ലാം അപമാനിക്കാന്‍ പറ്റുമോ അത്തരത്തിലെല്ലാം ചെയ്യും, എന്നാല്‍ അതൊന്നുംകേട്ടാല് ഞെട്ടാത്ത,നെഞ്ച് വിരിച്ചുനില്ക്കുന്ന ഒരു സൂപ്പര്‍ താരമുണ്ട് മലയാളസിനിമയ്ക്ക് അതാണ് ഭാരത് സുരേഷ് ഗോപി അദ്ദേഹം ബിജെപി യിലെത്തിയതോടെ മേല്പറഞ്ഞ ശത്രുക്കള്‍ താരത്തെ ചാണക സംഖി എന്നെല്ലാം വിളിച്ചു ആക്ഷേപിക്കുന്നത് ഹരമാക്കി, അതൊടെയിതാ സുരോഷ് ഗോപിതന്നെ മാധ്യമങ്ങളോട് നയം വ്യക്തമാക്കിയിരിക്കുന്നു ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും,ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നേരത്തെ ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമല്ലേ എന്നും ഇക്കാര്യത്തിന് തന്നെ വിളിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ ഓഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. വണ്ടി മോഡിഫൈ ചെയ്ത ഇബുള്‍ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തെന്നും വിഷയത്തില്‍ ഇടപെടണമെന്നും പറയുന്ന ആരാധകനോട് ‘പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു’ എന്നാണ് സുരേഷ് ഗോപി നല്കിയ മറുപടി. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും അധികാര പരിധിയില്‍ വരുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ മറുപടിയില്‍ തൃപ്തിയില്ലാത്ത ആരാധകന്, സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന് ചോദിക്കുന്നു. എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ‘ഞാന്‍ ചാണകമല്ലേ’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ‘ചാണകം എന്നു കേട്ടാലേ അലര്‍ജി അല്ലേ’ എന്നും അദ്ദേഹം ചോദിച്ചു, ചോദിച്ചത് സത്യമല്ലേ അപമാനിക്കുകയും വേണം ആവശ്യംവരുമ്പോ സഹായിക്കാനും മുന്നില്‍ വേണം രണ്ടുംകൂടി നടക്കില്ലെന്നു ഇതോടെ തീരുമാനമായി FC