എന്നെ സെറ്റില്‍ ഏറ്റവുമധികം ശല്ല്യപ്പെടുത്തിയത് മോഹന്‍ ലാല്‍-നടി ബേബി എസ്തര് – ദൃശ്യം 2 വില്‍.
ഇത്ര മാരകഹിറ്റായിതീരും എന്നും ആരാധകര്‍ മൊത്തം സിനിമ കണ്ട് ആവേശത്തിലാകുമെന്നും ഒരിക്കലും അണിയറ പ്രവര്‍ത്തകര്‍ കരുതി കാണില്ല..ഒ ടി ടി റിലീസായി ആമസോണ്‍ പ്രൊമിന് ദൃശ്യം 2 കൊടുത്തതോടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോട് തിയേറ്റര്‍ ഉടമകള്‍ അയിത്തം പ്രഖ്യാപിച്ചു.സിനിമയുടെ വ്യാജ പ്രിന്റുകളിലൂടെയാണ് ലക്ഷ കണക്കിന് ആരാധകര്‍ കണ്ടതെന്നാണ് നഗ്നസത്യം.എന്തായാലും ചിത്രം ഹിറ്റായതോടെ അതിലെ ഓരോ താരങ്ങളും സന്തോഷ മധുരം നുകരുകയാണ്.അതിനിടയിലാണ് നടി
ബേബി എസ്തര് സെറ്റിലെ രസകരമായ മോഹന്‍ലാലുമൊത്തുള്ള
നിമിഷങ്ങള്‍ പങ്കിവെച്ചിരിക്കുന്നത്.
സെറ്റില്‍ എന്നെ ഏറ്റവും ശല്യപ്പെടുത്തിയ ആള്.പക്ഷെ എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളും.ദൃശ്യം 2 വിന്റെ ചിത്രീകരണം
ആരംഭിച്ചപ്പോള്‍ ചെയ്ത് തീര്‍ക്കാനുള്ള അസൈന്മെന്റുകളും എഴുതാനുള്ള പരീക്ഷകളും എന്നെ വല്ലാതെ ആശങ്കയിലാക്കിയിരുന്നു.എന്നാല്‍ മനോഹരമായ പുഞ്ചിരിയോടെ ഈ മനുഷ്യന് അടുത്ത് വരും ശുഭദിനം നേരും.ഒരിക്കല്‍ മാത്രമല്ല എല്ലാ ദിവസവും.എന്റെ ദിവസങ്ങള്‍ പ്രകാശപൂരിതമാക്കാന്‍ അത് ധാരാളമായിരുന്നു.എങ്ങനെയെങ്കിലും എന്നെ കളിയാക്കാന്‍ കാരണം അദ്ദേഹം കണ്ടെത്തും ഒപ്പം കൂടാന്‍ മീനചേച്ചിയും അന്‍സിബ ചേച്ചിയും.എന്ത് കൊണ്ട് എന്നെ മാത്രം ലക്ഷ്യം വെച്ചു എന്ന് ചിന്തിക്കും.ദൃശ്യം 2 വിന്റെ ചിത്രീകരണ സമയം ഏറ്റവും മനോഹരമായിരുന്നു.കൂടെ പ്രവര്‍ത്തിക്കാന്‍ ഏറ്റവും മികച്ച സന്തോഷവാനും രസികനുമായതില് കുന്നോളം സന്തോഷം ലാല്‍ അങ്കില്. ഒത്തിരി സ്നേഹം എന്നുകൂടി കുറിച്ച് ലാലേട്ടനൊപ്പമുള്ള ഫോട്ടോയും എസ്തര് ഷെയര്‍ ചെയ്തിരിക്കുന്നുണ്ട്.
ഫിലീം കോര്‍ട്ട്.