എവിടെ ഉപ്പും മുളകിലെ ബാലുവും നീലുവും – ചാനല്‍ അവരെ
പെരുവഴിയിലാക്കിയോ?.
ചാനല്‍ റേറ്റിങ്ങിലേക്ക് കുതിച്ചുയര്‍ന്നപ്പോള്‍ അതിന് പിന്നില്‍ കരുത്തോടും കരുതലോടും നിന്ന താരങ്ങളായിരുന്നു മലയാളികളു
ടെ പ്രിയപ്പെട്ട ബാലുവും നിലുവും.ഈ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നിഷാസാരംഗിന്റെയും ബിജു സോപാനത്തിന്റെയും അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം.വ്യക്തി വൈരാഗ്യങ്ങള്‍ക്ക് ഇരയാകുമ്പോള്‍ അത് കലാകാരനെ ചവിട്ടിമെതിക്കുന്നതിന് സമമാണ്.
അത്തരത്തിലൊരു പീഢനമാണോ ബാലുവും നീലുവും അനുഭവിക്കുന്നതെന്ന ഒരു സംശയം ഞങ്ങള്‍ക്കുണ്ട്.അങ്ങനെയാണെങ്കില്‍ ചാനല്‍ അധികാരികള്‍ ഇവരോട് കാണിക്കുന്നത് ക്രൂരതയാണ്.എല്ലാവര്ക്കും അവരവരുടെതായ സ്വാതന്ത്ര്യമുണ്ട്.ആ സ്വാതന്ത്ര്യത്തിന് അനുസരിച്ച് ഫ്രീയാക്കി വിടുകയാണ് വേണ്ടത്.അല്ലാതെ ചോരയും നീരും വറ്റുന്നത്വരെ അവരെ തന്റെ പ്രസ്ഥാനത്തിന്റെ
നിലനില്‍പ്പിനും വിജയത്തിനും വരുമാനവര്‍ദ്ധനവിനും വേണ്ടി
കരാര്‍ എന്ന കമ്പക്കയറില്‍ കുരുക്കിയിട്ട് ആനന്ദിക്കുകയല്ല വേണ്ടത്.
കലാകാരനും മനുഷ്യനാണെന്ന തിരിച്ചറിവില്‍ അവനും കുടുംബവും പ്രാരാബ്ദവും ഉണ്ടെന്ന തിരിച്ചറിവില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഭംഗിയായി മുന്നോട്ട് പോവുക.അറിവും വിവേകവുമുള്ളവര്‍ വാഴുന്ന ചാനലുകളിലാണ് എളിയ കലാകാരന്മാരായിട്ടുള്ളവര് നരകയാതന അനുഭവിക്കുന്നത്.ഇന്ന് ഞാന്‍ നാളെ നീ എന്ന തത്വം മറക്കാതിരിക്കുന്നതാണ് നല്ലത്.ബാലുവിനും നീലുവിനും ലോകത്തിന്റെ നാനാഭാഗത്തും ആരാധകരുണ്ട്.തിരിഞ്ഞ് നോക്കാന്‍ പോലും ആളില്ലാതെ പല മുന്‍നിര താരങ്ങളും കേരളത്തിന്റെ നാനാഭാഗത്തും നരകയാതന അനുഭവിക്കുന്നുണ്ട്.എങ്ങനെ അനുഭവിക്കാതിരിക്കും ഇത്തരം മേലാളന്മാര് ഉള്ളതല്ലെ ലോകം.ഏത് താരത്തിനും അവരുടേതായ ഒരു സമയം ദൈവം കല്പിച്ചു നല്‍കിയിട്ടുണ്ട്.ആ സമയത്തിനുള്ളില്‍ സമ്പാദിച്ചു വെച്ചാല്‍ തങ്ങള്‍ മുന്‍ നടീനടന്മാരാകുന്ന കാലമെത്തിയാല്‍ കഞ്ഞിയെങ്കിലും കുടിച്ച് ജീവിക്കാം.അതിനെങ്കിലും അനുവദിക്കുക.ചതിയൊരുക്കി കുരുക്കുന്ന കരാറുകളില്‍ നിന്ന് കലാകാരന്മാരെ ഒഴിവാക്കുക.
ഫിലീം കോര്‍ട്ട്.