കടി വിവാദത്തില്‍ പെട്ട നടി ഷംന കാസിം വീണ്ടും കടിച്ചിരിക്കുന്നു,അമ്മയുടെ മുഖത്ത്.
തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയുടെ വേദിയില്‍ വെച്ച് മത്സരാര്‍ത്ഥികളെ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത നടി ഷംന കാസിംന്റെ പ്രവര്‍ത്തി വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശനം നേരിട്ട സംഭവമായിരുന്നു താരത്തിന്റെത്. ‘ധീ’ എന്ന റിയാലിറ്റി ഷോയില്‍ താരം ജഡ്ജായി എത്തിയപ്പോള്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയാണ് വിഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്….
എന്തായാലും ആരോപണങ്ങള്‍ക്കു മറുപടിയുമായി നടി തന്നെ രംഗത്തെത്തി. സ്വന്തം അമ്മയുടെ കവിളില്‍ കടിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഷംന മറുപടി നല്‍കിയത്.നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണെന്ന അടിക്കുറിപ്പു സഹിതമാണ് ചിത്രം.
വിവാദത്തില്‍ തന്റെ കൂട്ടുകാരി കുറിച്ച വാക്കുകളും സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു.നിന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല.കാരണം നീ യഥാര്‍ഥത്തില്‍ എങ്ങനെയാണെന്ന് അവര്‍ക്ക് അറിയില്ല.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്.മറ്റുള്ളവരോട് നിന്റെ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണതെന്ന് അവര്‍ക്ക് അറിയില്ല.നീ ഇങ്ങനെയാണ്,മറ്റുള്ളവര്‍ക്ക് വേണ്ടി അത് മാറ്റേണ്ട ആവശ്യമില്ല.മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല.ഷംനയുടെ സുഹൃത്തായ ടെസി പറഞ്ഞു.FC