കമല്‍ ഹാസനും ഭാര്യയും വേര്പിരിയുമ്പോള് ഞാന്‍ സന്തോഷത്തിലായിരുന്നു.- ശ്രുതി ഹാസന്.
മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രുതി ഹാസന്.ശ്രുതിയുടെ ജനനശേഷമാണ് കമല്‍ഹാസനും സരികയും വിവാഹിതരാകുന്നത്.16 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് 2004ല്‍ ഇവര്‍ ഔദ്ദ്യോഗികമായി വേര് പിരിഞ്ഞു.
മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടി എന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളിവിട്ടിട്ടില്ല എന്ന് ശ്രുതി പറയുന്നു.മാത്രവുമല്ല അവര്‍ വ്യത്യസ്തമായ ജീവിതം നയിക്കുന്നതില്‍ തനിക്ക് ആവേശം ഉണ്ടായിരുന്നുവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.ഒരു പ്രമുഖമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രുതി ഇതേകുറിച്ച് സംസാരിച്ചത്.
എനിക്ക് സങ്കടമുണ്ടായിരുന്നില്ല.രണ്ട് വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലെ നല്ലത്.അവര്‍ പേര്പിരിഞ്ഞതില് എനിക്ക് സന്തോഷമായിരുന്നു.രണ്ട് പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്.ഞാനെന്റെ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്ത് സൂക്ഷിക്കുന്നു.മാതാപിതാക്കളെന്ന നിലയില്‍ അവര്‍ രണ്ട് പേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു.അവര്‍ ഒരുമിച്ചുണ്ടായതിനേക്കാള് നല്ല ജീവിതമാണ് ഇപ്പോള്‍ അവര്‍ നയിക്കുന്നതെന്നും ശ്രുതി അഭിപ്രായപ്പെട്ടു.
ഫിലീം കോര്‍ട്ട്.