കമ്പിളി കൊണ്ട് പുതച്ച് ലംബോര്‍ഗിനി – അതേ കമ്പിളി വസ്ത്രത്തില്‍ നടിയും.
പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി കിംമുവും ലംബോര്‍ഗിനിയും.സൂപ്പര്‍ എസ് യു വി യായ ലംബോര്‍ഗിനി ഉറുസിനെ കമ്പിളി പുതപ്പിച്ച് കിം കര്‍ദാഷ്യാന്‍.
വാഹനത്തിന്റെ അകത്തും പുറത്തും മുഴുവനായും കമ്പിളി കൊണ്ട് റാപ്പ് ചെയ്തിട്ടുണ്ട്.തന്റെ ഗാര്‍മെന്റ് കമ്പനിയായ സ്മിംസിന്റെ പുതിയ ഉല്പന്ന നിര പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് കിം ലംബോര്‍ഗിനി ഉറുസിന് കമ്പിളി റാപ്പ് നല്‍കിയത്.ഉറുസിനെ റാപ്പ് ചെയ്ത അതേതരത്തിലുള്ള വസ്ത്രമാണ് കിം ധരിച്ചത്.ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്യുവി യാണ് ഉറുസ്.
2018 ഫെബ്രുവരിയിലാണ് ലംബോര്‍ഗിനി ഉറുസിന്റെ നിര്‍മ്മാണം ആരംഭിച്ചത്.ഇതുവരെ പതിനായിരത്തിലധികം ഉറുസ് ലോകത്ത് ആകെ വിറ്റ് പോയിട്ടുണ്ടെന്ന് ലംബോര്‍ഗിനി പറയുന്നു.4 ലിറ്റര്‍ ഇരട്ട ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് ഈ സൂപ്പര്‍ എസ്യുവി ക്ക് കരുത്തേകുന്നത്.650 ബിഎച്ച്പി വരെ കരുത്തും 850എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന് സൃഷ്ടിക്കുക.8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ ഉറുസിന് വെറും 3.6 സെക്കന്റസ് മതി എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.മണിക്കൂറില്‍ 305 കിലോമീറ്ററാണ് ഉറൂസിന്റെ പരമാവധി വേഗം.
ഫിലീം കോര്‍ട്ട്.